ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ISRO) മുൻ ചെയർമാനും മലയാളിയുമായ ഡോ. എസ്. സോമനാഥിനെ ബെംഗളൂരു ചാണക്യ സർവകലാശാലാ വൈസ് ചാൻസലറായി നിയമിച്ചു. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള ഡോ. സോമനാഥ് യൂണിവേർസിറ്റി സ്ഥാപക ചാൻസലർ എം.കെ. ശ്രീധറിന്റെ പിൻഗാമിയായാണ് സ്ഥാനമേറ്റിരിക്കുന്നത്.  

ഇന്ത്യൻ ബഹിരാകാശ പദ്ധതിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിൽ എസ്. സോമനാഥിന്റെ തന്ത്രപരമായ കാഴ്ചപ്പാടും നേതൃത്വവും നിർണായക പങ്കുവഹിച്ചു. 2022ലാണ് അദ്ദേഹം ഐഎസ്ആർഒ ചെയർമാനായത്. 2025 ജനുവരി വരെ ആ സ്ഥാനത്ത് അദ്ദേഹം തുടർന്നു. ചരിത്രപ്രസിദ്ധമായ ചന്ദ്രയാൻ 3 ലൂണാർ സൗത്ത് പോൾ ലാൻഡിംഗ്, ആദിത്യ എൽ1 സോളാർ ദൗത്യം എന്നിവയുൾപ്പെടെ ഐഎസ്ആർഓയുടെ നിരവധി പദ്ധതികൾക്ക് സോമനാഥ് ചുക്കാൻ പിടിച്ചു.

2022ൽ സ്ഥാപിതമായ ചാണക്യ സർവകലാശാല, ഇന്ത്യൻ നോളേജ് ട്രഡീഷനിലുള്ള മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നു. ചാൻസലർ എന്ന നിലയിൽ ഡോ. സോമനാഥിന്റെ നേതൃത്വം സർവകലാശാലയുടെ അക്കാഡമിക്, ഗവേഷണ മേഖലകളിൽ വലിയ പ്രചോദനമാകും. ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം എന്നിവയിലെ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം സ്ഥാപനത്തിന്റെ ഭാവി പാത രൂപപ്പെടുത്തുന്നതിൽ പങ്ക് വഹിക്കും.

വിരമിച്ച വിസി പ്രൊഫ. ശ്രീധർ ബോർഡ് ഓഫ് ഗവർണർ അംഗമായി തുടരും. ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, ടി.വി. മോഹൻദാസ് പൈ എന്നിവരും സർവകലാശാലയുടെ പുതിയ ബോർഡ് ഓഫ് ഗവർണർ അംഗങ്ങളാണ്.

Former ISRO Chairman S. Somanath has been appointed as the new Vice-Chancellor of Chanakya University in Bengaluru, a move set to bolster the university’s academic and research goals.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version