നിരവധി ഗുണങ്ങളുള്ള പഴവർഗമാണ് ഡ്രാഗൺ ഫ്രൂട്ട്. അതുകൊണ്ടുതന്നെ പഴങ്ങളുടെ കൂട്ടത്തിലെ സൂപ്പർ ഫുഡായാണ് ഡ്രാഗൺ ഫ്രൂട്ട് കണക്കാക്കപ്പെടുന്നത്. വിയറ്റ്നാമാണ് നിലവിൽ ലോകത്തിൽ ഏറ്റവും അധികം ഡ്രാഗൺ ഫ്രൂട്ട് ഉത്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതും.
വിയറ്റ്നാമിൽ പിറ്റായ എന്നാണ് ഡ്രാഗൺ ഫ്രൂട്ട് അറിയപ്പെടുന്നത്. ഉഷ്ണമേഖലകളിൽ കൂടുതലായി വളരുന്ന പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. തെക്കൻ, മധ്യ വിയറ്റ്നാമിലാണ് പ്രധാനമായും ഡ്രാഗൺ ഫ്രൂട്ട് കൃഷിയുള്ളത്. ബിൻ തുവാൻ, ലോംഗ് ആൻ, ടിയാൻ ജിയാങ് തുടങ്ങിയ പ്രവിശ്യകൾ ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് പ്രസിദ്ധമാണ്. സവിശേഷ കാലാവസ്ഥയും പ്രത്യേക കൃഷിരീതികളുമാണ് വിയറ്റ്നാമിനെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ മുന്നിലെത്തിക്കുന്നത്. വിയറ്റ്നാമീസ് ഡ്രാഗൺ ഫ്രൂട്ട് നിറം, രുചി എന്നിവയിലും മുൻപന്തിയിലാണ്. ഇവ ദീർഘകാലം കേടുകൂടാതെ നിൽക്കും എന്നതിനാൽ സംഭരണത്തിന് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചു. പ്രതിവർഷം 1 ദശലക്ഷം മെട്രിക് ടണ്ണിലധികം ഡ്രാഗൺ ഫ്രൂട്ട് ആണ് വിയറ്റ്നാം ഉത്പാദിപ്പിക്കുന്നത്. ഇതിൽ 90 ശതമാനത്തിൽ അധികവും ബിൻ തുവാൻ മേഖലയിലാണ് ഉത്പാദിപ്പിക്കുന്നത്.
വിയറ്റ്നാമിനു പുറമേ ചൈന, ഇന്തോനേഷ്യ, തായ്ലാൻഡ്, തായ്വാൻ തുടങ്ങിയ രാജ്യങ്ങളും ഡ്രാഗൺ ഫ്രൂട്ട് ഉത്പാദനത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്.
Discover how Vietnam became the world’s leading producer and exporter of dragon fruit, with insights into its year-round cultivation, major export markets, and the top global producers of this tropical fruit.