കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച ജീവനക്കാർക്ക് 25 കാറുകൾ സമ്മാനമായി നൽകി ചെന്നൈ സ്റ്റാർട്ടപ്പ്. ലൈഫ് സയൻസ് മേഖലയിൽ പ്രവർത്തിക്കുന്ന അജിലിസിയം (Agilisium) എന്ന കമ്പനിയാണ് പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി 25 ജീവനക്കാർക്ക് വീതം ഹ്യൂണ്ടായ് ക്രെറ്റ എസ്യുവികൾ സമ്മാനമായി നൽകിയിരിക്കുകന്നത്. ഓരോ വാഹനത്തിലും ജീവനക്കാരുടെ പേരും ചേർത്തിട്ടുണ്ട്.

കമ്പനിയുടെ ആരംഭകാലം മുതൽ ഒപ്പമുള്ളവർക്കായാണ് സമ്മാനം നൽകിയിരിക്കുന്നത്. ജീവനക്കാരുടെ കുടുംബാംഗങ്ങളും താക്കോൽദാന ചടങ്ങിനെത്തി. കമ്പനിയേയും തന്നേയും വിശ്വസിച്ചതിലും ഒപ്പം നിന്നതിലും നന്ദി രേഖപ്പെടുത്തുന്നതായി അജിലിസിയം സിഇഒ രാജ് ബാബു പറഞ്ഞു. ഈ കാറുകൾ പ്രതിഫലം അല്ലെന്നും പരസ്പരം പങ്കിടുന്ന വിശ്വാസത്തിന്റെയും ലക്ഷ്യത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014ൽ പ്രവർത്തനം ആരംഭിച്ച കമ്പനി ബാഹ്യ ഫണ്ടിങ് ഇല്ലാതെയാണ് പ്രവർത്തിച്ചുപോരുന്നത്. 2027 ആകുമ്പോഴേക്കും കമ്പനിയുടെ വരുമാനം 100 മില്യൺ ഡോളറാകും എന്ന് കണക്കാക്കപ്പെടുന്നു. 45% സംയുക്ത വാർഷിക വളർച്ചാ നിരക്കാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 30 മുതൽ 40 വരെ പ്രോജക്ടുകളിലായി വ്യാപിച്ചുകിടക്കുന്ന ഏജന്റ് എഐ പരിഹാരങ്ങൾ നിർമ്മിക്കുന്നതിലാണ് കമ്പനി ഇപ്പോൾ പ്രാധാന്യം നൽകുന്നത്.
Channeliam Fact Check confirms claims of high monthly rent for mobile tower installation are false, with the Department of Telecommunications (DoT) warning against scams that demand advance payments for such offers.