വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിലൂടെ ദീർഘദൂര ട്രെയിൻ യാത്രയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. 2025-26 സാമ്പത്തിക വർഷത്തോടെ പുറത്തിറങ്ങുന്ന ഈ അത്യാധുനിക ട്രെയിനുകൾ വേഗത, സുരക്ഷ, ആഢംബരം എന്നിവയുടെ കൂടിച്ചേരലാണ്. ഇതിലൂടെ ഇന്ത്യയിലുടനീളമുള്ള യാത്രക്കാർക്ക് രാത്രി യാത്ര കൂടുതൽ സുഖകരമാകും. അന്താരാഷ്ട്ര നിലവാരത്തിൽ രൂപകൽപ്പന ചെയ്ത പ്രീമിയം സവിശേഷതകളും ഇന്റീരിയറുകളും ചേർന്ന 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ് ഈ വർഷം റെയിൽവേ പുറത്തിറക്കുക.
ബിഇഎംഎൽ വികസിപ്പിച്ച ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സെറ്റ് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ എത്തിച്ചു കഴിഞ്ഞു. നവംബർ 15 മുതൽ ഏകദേശം രണ്ട് മാസം നീണ്ടുനിൽക്കുന്ന ഓസിലേഷൻ, സുരക്ഷാ പരീക്ഷണങ്ങൾ ആരംഭിക്കും. സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാൽ ട്രെയിനുകൾക്ക് വാണിജ്യ സർവീസിന് അനുമതിയാകും.
യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്കൊപ്പം സുരക്ഷയിലും ലുക്കിലും മുന്നിലുള്ള രൂപകൽപ്പനയാണ് വന്ദേഭാരത് സ്ലീപ്പറിന്റേത്. ഓരോ ട്രെയിനിലും 16 കോച്ചുകൾ. ഫസ്റ്റ് ക്ലാസ് എസി , 2-ടയർ എസി , 3-ടയർ എസി കോൺഫിഗറേഷനുകളിലായി 823 യാത്രക്കാരെ ഉൾക്കൊള്ളാനാകും. കരുത്തുള്ള ഓസ്റ്റെനിറ്റിക് സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയാണ് ട്രെയിനിന്റെ സവിശേഷത. അടിയന്തര ഘട്ടങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കാൻ ക്രാഷ് ബഫറുകളും കപ്ലറുകളുമുണ്ട്. ശബ്ദം കുറഞ്ഞ ക്യാബിനുകളും മൃദുവായ ഇന്റീരിയറുകളും സുഖകരമായ അനുവഭവം നൽകും.
Indian Railways is set to revolutionize long-distance travel with 10 Vande Bharat Sleeper trains launching by FY 2025-26, offering advanced safety, speed, and luxurious amenities for comfortable overnight journeys.