മെറ്റ ഇന്ത്യയുടെ (Meta India) മാനേജിംഗ് ഡയറക്ടറും മേധാവിയുമായി അരുൺ ശ്രീനിവാസ്. 2025 ജൂലൈ 1 മുതലാണ് അദ്ദേഹം പുതിയ സ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുക. ഇന്ത്യയെയും സൗത്ത് ഈസ്റ്റ് ഏഷ്യയെയും നയിക്കുന്നതിനായി സന്ധ്യ ദേവനാഥനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മെറ്റയുടെ പുതിയ തീരുമാനം.

ഹിന്ദുസ്ഥാൻ യൂണിലിവർ, റീബോക്ക്, ഒഎൽഎ, നിക്ഷേപ സ്ഥാപനമായ വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റൽ തുടങ്ങിയ കമ്പനികളിൽ വിൽപ്പന-വിപണന നേതൃ സ്ഥാനങ്ങളിൽ ഏകദേശം മൂന്ന് പതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള വ്യക്തിയാണ് അരുൺ ശ്രീനിവാസ്. പുതിയ റോളിന്റെ ഭാഗമായി, മെറ്റയുടെ ബിസിനസ്സ്, ഇന്നൊവേഷൻ, റെവന്യൂ പ്രയോറിറ്റി എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നതിൽ ശ്രീനിവാസ് ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്തെ മുൻനിര ബ്രാൻഡുകൾ, പരസ്യദാതാക്കൾ, ഡെവലപ്പർമാർ, പങ്കാളികൾ എന്നിവരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം മുൻഗണന നൽകും.
2020ലാണ് അരുൺ മെറ്റയിൽ എത്തിയത്. മെറ്റയുടെ ഇന്ത്യയിലെ ആഡ്സ് ബിസിനസ് ഡയറക്റ്ററും തലവനും എന്ന സ്ഥാനത്തു നിന്നാണ് ഇപ്പോൾ അദ്ദേഹം എംഡി റോളിലേക്ക് വരുന്നത്. ആഡ്സ് ബിസിനസ് ഡയറക്റ്റർ എന്ന നിലയിൽ രാജ്യത്തെ ഏറ്റവും വലിയ പരസ്യദാതാക്കളുമായും ഏജൻസി പങ്കാളികളുമായും മെറ്റയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. AI, Reels, Messaging തുടങ്ങിയ തന്ത്രപരമായ വരുമാന മാർഗങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Arun Srinivas has been appointed the new Managing Director and Head of Meta in India, effective July 1, 2025. With a focus on AI, Reels, and messaging, Srinivas will drive Meta’s growth and strengthen partnerships in this key market.