കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35ബി സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് വിമാനം പരിശോധിക്കുന്നതിനായി യുകെ റോയൽ നേവി ടെക്നിക്കൽ ടീം തിരുവനന്തപുരത്തെത്തി. ഇന്ത്യൻ നാവികസേനയുമായി സംയുക്ത അഭ്യാസം പൂർത്തിയാക്കിയ യുകെയുടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന വിമാനമാണ് ഇന്ധനം തീർന്നതിനെത്തുടർന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കിയത്. വിമാനവാഹിനിക്കപ്പലിലേക്ക് തിരികെ പറക്കുന്നതിന് മുമ്പ് ബ്രിട്ടീഷ് റോയൽ നേവി സംഘം ജെറ്റിന്റെ എല്ലാ പാരാമീറ്ററുകളും പരിശോധിക്കും.

ഫൈറ്റർ ജെറ്റ് അടിയന്തര ലാൻഡിങ്, യുകെ ടെക് സംഘം എത്തി, UK tech team in Kerala

നേരത്തെ മോശം കാലാവസ്ഥ കാരണം വിമാനത്തിന് കപ്പലിലേക്ക് തിരികെ പ്രവേശിക്കാൻ സാധിച്ചില്ല. തുടർന്ന് ഇന്ധനം തീർന്ന വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. യുദ്ധവിമാനത്തിന് സുരക്ഷ ഒരുക്കാൻ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF) സായുധ ഗാർഡുകളെ നിയോഗിച്ചിട്ടുണ്ട്. എഫ്-35ബി പൈലറ്റ് വിമാനം വഴിതിരിച്ചുവിടാൻ ശ്രമിച്ചത് സാധാരണ സംഭവമാണെന്ന് ഇന്ത്യൻ വ്യോമസേന വക്താവ് പറഞ്ഞു. വിമാനത്തിന് എല്ലാവിധ സൗകര്യവും സഹായവും നൽകിയ. എല്ലാ ഏജൻസികളുമായും വ്യോമസേന ഏകോപിപ്പിക്കുന്നുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.

അഞ്ചാം തലമുറയിൽപ്പെട്ട വിലയേറിയ യുദ്ധവിമാനമാണ് ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35ബി സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ്. ലോക്ക്ഹീഡ് മാർട്ടിന്റെ എഫ്-35 ലൈറ്റ്നിംഗ് II മൂന്ന് പ്രാഥമിക വകഭേദങ്ങളിലാണ് വരുന്നത്. സിംഗിൾ-എഞ്ചിൻ സ്റ്റെൽത്ത് മൾട്ടിറോൾ കോംബാറ്റ് വിമാനങ്ങളുടെ ശ്രേണിയിൽപ്പെട്ട വിമാനത്തിന് റഡാർ സംവിധാനങ്ങളെ കബളിപ്പിച്ച് ആക്രമണം നടത്താൻ സാധിക്കും.

A British Royal Navy F-35B stealth fighter jet made an emergency landing in Thiruvananthapuram, Kerala. A UK tech team has arrived to examine the aircraft.

Share.

Comments are closed.

Exit mobile version