ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കാൻ യുകെയിലെ പ്രശസ്തമായ അബർഡീൻ സർവകലാശാല (Aberdeen University). മുംബൈയിലാണ് ക്യാംപസ് വരിക. ക്യാംപസിന്റെ നടപടികളുമായി മുന്നോട്ടുപോകാൻ സ്ഥാപനത്തിന് ഇന്ത്യൻ സർക്കാർ അനുമതി നൽകിയതായി സർവകലാശാലാ അധികൃതർ അറിയിച്ചു.

സർവകലാശാല ആദ്യഘട്ടത്തിൽ കമ്പ്യൂട്ടിംഗ്, ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ്, ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളിലാണ് കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നത്. അടുത്ത വർഷം സെപ്റ്റംബറോടെ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യ വളരെക്കാലമായി സർവകലാശാലയുടെ “മുൻ‌ഗണനാ മേഖല” ആയിരുന്നുവെന്ന് അബർഡീൻ സർവകലാശാല ഗ്ലോബൽ എൻഗേജ്മെന്റ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. സിലാദിത്യ ഭട്ടാചാര്യ പറഞ്ഞു.

സ്റ്റുഡന്റ് റ്ക്രൂട്ട്മെന്റ്, റിസേർച്ച് അവസരങ്ങൾ എന്നിവയിൽ ഇന്ത്യയ്ക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു. പുതിയ ക്യാംപസ് വരുന്നതോടെ വിദ്യാഭ്യാസത്തിലൂടെയും ഗവേഷണത്തിലൂടെയും സ്കോട്ട്ലൻഡും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. ഈ ദർശനത്തിന് ജീവൻ നൽകുന്നതിനും ഇന്ത്യൻ പങ്കാളികളുമായി സഹകരിക്കുന്നതിനും സർവകലാശാല ആഗ്രഹിക്കുന്നതായി ഭട്ടാചാര്യ കൂട്ടിച്ചേർത്തു. 

The University of Aberdeen has government approval for its Mumbai campus, with courses in AI, data science, and business set to start by September 2026

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version