പുത്തൻ രൂപത്തിലും ഭാവത്തിലും റീബ്രാൻഡിങ് ചെയ്ത് ബിർള ടയേർസ് (Birla Tyres). ഹിമാദ്രി സ്പെഷ്യാലിറ്റി കെമിക്കൽസ്, ഡാൽമിയ റിഫ്രാക്ടറീസ് എന്നിവരടങ്ങുന്ന കൺസോർഷ്യം ബിർള ടയേർസ് ഏറ്റെടുത്തതിനു പിന്നാലെയാണ് റീബ്രാൻഡിംഗ്. ലോഗോ പുനർരൂപകൽപ്പന ചെയ്തതിനൊപ്പം കോർപ്പറേറ്റ് വെബ്സൈറ്റും പുതിയ ബ്രാൻഡ് ഐഡന്റിറ്റിക്ക് അനുസരിച്ച് മാറ്റിയിട്ടുണ്ട്.

വേഡ്മാർക്കിനെ ചുറ്റിപ്പറ്റിയുള്ള പുതിയ വിഷ്വൽ ഐഡന്റിറ്റിയിൽ “ടൈഗർ” മാസ്കോട്ടും ഉണ്ട്. വേഗതയെയും മുന്നോട്ടുള്ള ചലനത്തെയും പ്രതിനിധീകരിക്കുന്നതാണ് പുതിയ ലോഗോ എന്ന് കമ്പനി വ്യക്തമാക്കി. നീല, ഓറഞ്ച് നിറങ്ങളാണ് ലോഗോയിലെ എഴുത്തിനും ഐക്കണിനും ഉപയോഗിച്ചിരിക്കുന്നത്. ദൃശ്യപരമായ മാറ്റൾക്ക് അപ്പുറം ലക്ഷ്യബോധമുള്ള വികസനത്തെ കൂടി പ്രതിനിധീകരിക്കുന്നതാണ് മാറ്റമെന്ന് കമ്പനി പ്രതിനിധി കൂട്ടിച്ചേർത്തു.
ഇന്ത്യയിലും അന്തർദേശീയ വിപണികളിലും സ്ഥാനം മെച്ചപ്പെടുത്തുന്നതിനായാണ് റീബ്രാൻഡിങ്. ഡിജിറ്റൽ, ടെലിവിഷൻ, പ്രിന്റ്, ഔട്ട്ഡോർ പരസ്യ പ്ലാറ്റ്ഫോമുകളിൽ പുതിയ മാർക്കറ്റിംഗ് കാമ്പെയ്നുകളും കമ്പനി കൊണ്ടുവരും. പ്രധാന വിപണികളിൽ സ്ഥാനം മെച്ചപ്പെടുത്താനും വിതരണ ശൃംഖല വികസിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലെ മൊബിലിറ്റി ട്രെൻഡുകളുമായി ചേർന്ന ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനും കമ്പനി ശ്രദ്ധ നൽകും.
Birla Tyre launches a refreshed brand identity with a new logo, “Tyger” mascot, and strategic marketing push, signaling a new phase of growth and market re-entry after its acquisition.