Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon

10 June 2026

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഏറ്റവും വലിയ ഓട്ടോ റെയിൽ സൈഡിംഗ്
Uncategorized

ഏറ്റവും വലിയ ഓട്ടോ റെയിൽ സൈഡിംഗ്

രാജ്യത്തെ ഏറ്റവും വലിയ ഓട്ടോ മൾട്ടി-മോഡൽ കാർഗോ ടെർമിനലിലൂടെ (MMCT) ഇന്ത്യൻ റെയിൽവേ യാത്രാ വാഹനങ്ങൾ കൊണ്ടുപോകുന്നതിനുള്ള ശേഷി വർദ്ധിപ്പിച്ചിരിക്കുകയാണ്. ഹരിയാനയിലെ മനേസറിലുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പ്ലാന്റിലാണ് വിശാലമായ സൗകര്യം. ഓട്ടോമോട്ടീവ് മേഖലയ്ക്കുള്ള മൾട്ടി-മോഡൽ ലോജിസ്റ്റിക്സിൽ നിർണായക പുരോഗതിയാണ് ഈ സൗകര്യം.
News DeskBy News Desk19 June 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഗതി ശക്തി മൾട്ടി-മോഡൽ കാർഗോ ടെർമിനലിലൂടെ (MMCT) ഇന്ത്യൻ റെയിൽവേ യാത്രാ വാഹനങ്ങൾ കൊണ്ടുപോകുന്നതിനുള്ള ശേഷി വർദ്ധിപ്പിച്ചിരിക്കുകയാണ്. ഹരിയാനയിലെ മനേസറിലുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പ്ലാന്റിലാണ് വിശാലമായ സൗകര്യം. ഓട്ടോമോട്ടീവ് മേഖലയ്ക്കുള്ള മൾട്ടി-മോഡൽ ലോജിസ്റ്റിക്സിൽ നിർണായക പുരോഗതിയാണ് ഈ സൗകര്യം.

മനേസർ ഇൻ-പ്ലാന്റിലെ റെയിൽവേ സൈഡിംഗ് മികച്ച കാര്യക്ഷമതയ്ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. പൂർണ്ണ പ്രവർത്തന ശേഷിയിൽ പ്രതിവർഷം 450,000 വാഹനങ്ങൾ അയയ്ക്കാൻ മനേസർ ഇൻ-പ്ലാന്റിനാകും. ഈ സൗകര്യം മാരുതി സുസുക്കിയുടെ രണ്ടാമത്തെ ഡെഡിക്കേറ്റഡ് ഇൻ-പ്ലാന്റ് റെയിൽവേ സൈഡിംഗ് കൂടിയാണ്. ഇന്ത്യൻ റെയിൽവേയിലെ കാർ ലോഡിംഗിനുള്ള ഏറ്റവും വലിയ നിർമ്മാതാവ് എന്ന നിലയിൽ കമ്പനിയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് പുതിയ സംവിധാനം.

പ്ലാന്റിൽ നിന്ന് നേരിട്ട് കാർ കൺസൈൻമെന്റുകൾ ലോഡ് ചെയ്യാനുള്ള കഴിവാണ് ഈ പുതിയ സൈഡിംഗിന്റെ പ്രധാന നേട്ടം. ഫാറൂഖ്‌നഗർ, ബവൽ, പൽഹാവാസ്, ഗുരുഗ്രാം തുടങ്ങിയ സ്റ്റേഷനുകളിലേക്ക് റോഡ് മാർഗം വാഹനങ്ങൾ കൊണ്ടുപോകേണ്ടതിന്റെ പ്രയാസം ഇതോടെ ഇല്ലാതാകുന്നു. ഇതിലൂടെ പ്രതിവർഷം 65000 ട്രക്ക് യാത്രകൾ കുറയ്ക്കുക്കാനാകും. ഇത് റോഡ് തിരക്ക് കുറയ്ക്കുന്നതിനൊപ്പം ഫോസിൽ ഇന്ധനങ്ങളിൽ ഗണ്യമായ ലാഭത്തിനും ഇടയാക്കുന്നു.

പുതിയ സംവിധാനം ഇന്ത്യയുടെ പാരിസ്ഥിതിക ലക്ഷ്യങ്ങൾക്കും കരുത്ത് പകരും. 175,000 ടൺ CO2 ഉദ്‌വമനം ഒഴിവാക്കുകയും പൂർണ്ണ ശേഷിയിൽ 60 ദശലക്ഷം ലിറ്റർ വാർഷിക ഇന്ധനം ലാഭിക്കാനുമാകും. 2030-31 സാമ്പത്തിക വർഷത്തോടെ റെയിൽ‌വേ വഴിയുള്ള വാഹന കയറ്റുമതിയുടെ വിഹിതം 35% ആയി ഉയർത്താനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. 2070ഓടെ ഇന്ത്യയുടെ നെറ്റ് സീറോ എമിഷൻ ലക്ഷ്യത്തോട് അടുത്തുനിൽക്കുന്നതാണ് നീക്കം.

മനേസർ പ്ലാന്റിന്റെ പുതിയ സൈഡിംഗ് പാട്‌ലി റെയിൽവേ സ്റ്റേഷനിലേക്കുള്ള 10 കിലോമീറ്റർ പ്രത്യേക റെയിൽ ലിങ്ക് വഴി ദേശീയ റെയിൽ ശൃംഖലയുമായി സംയോജിപ്പിച്ചിരിക്കുന്നു. ഹരിയാന റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പ് (HRIDC) വികസിപ്പിച്ചുകൊണ്ടിരിക്കുന്ന 121.7 കിലോമീറ്റർ ഹരിയാന ഓർബിറ്റൽ റെയിൽ കോറിഡോറിന്റെ (HORC) നിർണായക ഘടകമാണ് ഈ ലിങ്ക്. 10 കിലോമീറ്റർ റെയിൽ പാത ₹800 കോടി ചിലവിലാണ് നിർമിച്ചത്. HRIDC ₹684 കോടിയും ബാക്കി തുക മാരുതി സുസുക്കിയും വഹിക്കുന്നു.

സുപ്രധാന സൗകര്യത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിർവഹിച്ചു. മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് ശക്തിപ്പെടുത്തുന്നതിനായി 2021 മുതൽ റെയിൽവേ ഏറ്റെടുത്ത പ്രധാന പരിഷ്കാരങ്ങൾ മന്ത്രി വൈഷ്ണവ് ചൂണ്ടിക്കാട്ടി. ഈ നടപടികൾ 108 എംഎംസിടികളുടെ ദ്രുതഗതിയിലുള്ള നിർമ്മാണത്തിലേക്ക് നയിച്ചതായി മന്ത്രി പറഞ്ഞു. 

Union Minister Ashwini Vaishnaw inaugurates India’s largest automobile in-plant railway siding at Maruti Suzuki’s Manesar facility, part of the Gati Shakti scheme, boosting rail transport and sustainability.

Ashwini Vaishnaw banner Manesar Maruti Suzuki Railway siding
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon

10 June 2026

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil