സംഗീതലോകത്തെ സൂപ്പർസ്റ്റാർ എന്നാണ് അർജിത് സിങ് എന്ന ഗായകൻ വിശേഷിപ്പിക്കപ്പെടുന്നത്. ഈ സ്റ്റാർഡം സ്വഭാവികമായെന്നോണം അദ്ദേഹത്തിന്റെ പ്രതിഫലത്തിലും ആസ്തിയിലുമെല്ലാം പ്രതിഫലിക്കുന്നു. ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകരുള്ളതിനാൽത്തന്നെ അദ്ദേഹത്തിന്റെ കണസേർട്ടുകളിലും വൻ തിരക്കാണ്. രണ്ട് മണിക്കൂർ സംഗീതപരിപാടിക്കായി അദ്ദേഹം 14 കോടി രൂപയാണ് പ്രതിഫലമായി കൈപ്പറ്റുന്നത്.

അടുത്തിടെ സംഗീതജ്ഞൻ രാഹുൽ വൈദ്യയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വമ്പൻ പ്രതിഫലത്തോടെ കൺസേർട്ടുകൾക്കായി ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ലോകോത്തര ഗായകരുടെ റേഞ്ചിലേക്കാണ് അർജിത് ഇടംപിടിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 414 കോടി രൂപയുടെ ആസ്തിയാണ് അർജിത്തിനുള്ളത്. നവി മുംബൈയിൽ 8 കോടി രൂപയുടെ വീടും കോടിക്കണക്കിനു രൂപയുടെ ആഢംബര വാഹനങ്ങളും അദ്ദേഹത്തിനുണ്ട്. സിനിമാ സംഗീതത്തിനും കൺസേർട്ടുകൾക്കും പുറമേ കൊക്കക്കോല, സാംസങ് തുടങ്ങിയ ബ്രാൻഡ് എൻഡോർസ്മെന്റുകളിലൂടെയും അദ്ദേഹം വൻ തുക സമ്പാദിക്കുന്നു. 

Discover Arijit Singh’s massive net worth of ₹400 crore, his ₹14 crore fee for a two-hour concert, and how the music superstar earns his fortune.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version