നിരവധി ആശ്ചര്യതകൾ നിറഞ്ഞ ഒന്നാണ് ഇന്ത്യൻ റെയിൽവേ. അക്കൂട്ടത്തിൽ ഒന്നാണ് സൂപ്പർ വാസുകി, അഥവാ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ട്രെയിൻ. 3.5 കിലോമീറ്ററാണ് ഈ ഗുഡ്സ് ട്രെയിനിന്റെ നീളം. 295 കോച്ചുകളാണ് വാസുകിക്ക് ഉള്ളത്. 6 ലോക്കോമോട്ടീവുകൾ ഒരുമിച്ചു പ്രവർത്തിച്ചാണ് ഈ നീളക്കാരനെ കൊണ്ടുപോകുന്നത്. നീളക്കൂടുതൽ കൊണ്ടുതന്നെ റെയിൽവേ ക്രോസിങ്ങിൽ വാസുകി കടന്നുപോകാൻ ധാരാളം സമയം എടുക്കും.

മൈനുകളിൽ നിന്നുള്ള കൽക്കരി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പവർപ്ലാന്റുകളിൽ എത്തിക്കുന്നതിനായാണ് സൂപ്പർ വാസുകി എന്ന ഗുഡ്സ് ട്രെയിൻ പ്രധാനമായും ഉപയോഗിച്ചു പോരുന്നത്. ഛത്തീസ്ഗഢിലെ കോർബയിൽനിന്നും നാഗ്പൂറിലേക്കുള്ള ഒറ്റ യാത്രയിൽ മാത്രം ട്രെയിൻ 27000 ടൺ കൽക്കരി കൊണ്ടുപോകുന്നതായാണ് കണക്ക്. ഈ യാത്രയ്ക്ക് ഏതാണ്ട് 11.30 മണിക്കൂറാണ് ട്രെയിനിന് വേണ്ടത്.

Share.

Comments are closed.

Exit mobile version