അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആഫ്രിക്കൻ രാജ്യമായ റിപ്പബ്ലിക് ഓഫ് ഗിനിയയ്ക്ക് 150 നൂതന ലോക്കോമോട്ടീവുകൾ കൈമാറാൻ ഇന്ത്യൻ റെയിൽവേ മന്ത്രാലയം. ലോകോത്തര സൗകര്യങ്ങളോടു കൂടിയ തദ്ദേശീയമായി നിർമ്മിച്ച ലോക്കോമോട്ടീവുകളാണ് കയറ്റിയയക്കുന്നത്.
ലോക്കോ പൈലറ്റുമാരുടെ സൗകര്യങ്ങൾക്കായി റഫ്രിജറേറ്ററുകൾ, മൈക്രോവേവ് ഓവനുകൾ തുടങ്ങിയവ ഉണ്ടാകും. ക്യാബിനുകൾ എയർ കണ്ടീഷൻ ചെയ്തതാകും. ആഗോള ലോക്കോമോട്ടീവ് നിർമ്മാണ സ്ഥാപനമായ വാബ്ടെക് ആണ് ലോക്കോമോട്ടീവുകൾ നിർമ്മിക്കുന്നത്. ബിഹാറിലെ പാട്നയ്ക്കടുത്തുള്ള മർഹോവ്ര റെയിൽ ഫാക്ടറിയിൽ ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ചാണ് നിർമാണം.
India is set to export 150 indigenously-built, advanced locomotives with crew comforts to Guinea over three years, marking a major step in India-Africa economic cooperation and boosting the Marhowra factory’s global presence.