ട്രെയിൻ കോച്ചുകളും റെയിൽവേ സ്റ്റേഷൻ പരിസരവും വൃത്തിയാക്കാൻ ഡ്രോണുകൾ ഉപയോഗിക്കാൻ ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ വർഷം ആസ്സാമിലെ കാമാഖ്യ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ നൂതന സാനിറ്റൈസേഷൻ മാർഗം രാജ്യത്താദ്യമായി പരീക്ഷിച്ചിരുന്നു. സേവനം ഉടനടി രാജ്യത്തെ മറ്റ് സ്റ്റേഷനുകളിൽക്കൂടി ലഭ്യമാക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ട്രെയിൻ ക്ലീൻ ചെയ്യാൻ ഡ്രോൺ, Drones Take Over Train Cleaning, Promising Safer Sanitation

ജീവനക്കാർക്ക് വൃത്തിയാക്കാൻ സാധിക്കാത്ത ഉയരത്തിലുള്ള സംവിധാനങ്ങൾക്കായാണ് പ്രധാനമായും ഡ്രോണുകൾ ഉപയോഗിക്കുക. കോച്ചുകളുടെ മുകൾവശം, കെട്ടിട റൂഫ് പോലെയുള്ളവയുടെ ക്ലീനിങ് കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് സഹായിക്കും. ഏറെക്കാലമായി ഇത്തരം ജോലികൾ ജീവനക്കാർ തന്നെയാണ് ചെയ്തിരുന്നത്. എന്നാലിത് ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയുണ്ടാക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് ഇപ്പോൾ ഡ്രോൺ ഉപയോഗിക്കാനുള്ള തീരുമാനം.

Man in white protection suit disinfecting and sanitizing subway train exterior to stop spreading highly contagious corona virus.

വൃത്തിയുള്ള റെയിൽവേ എന്നതിലേക്കുള്ള മാറ്റം കൂടിയാണ് പുതിയ തീരുമാനത്തിലൂടെ സാധ്യമാകുന്നതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. 2018 മുതൽ റെയിൽവേ സുരക്ഷ, പരിപാലനം, തത്സമയ വിവരങ്ങൾ ലഭ്യമാക്കൽ, ഓട്ടോമാറ്റിക് ഫെയിൽ സേഫ് മോഡ് എന്നിങ്ങനെ വിവിധ കാര്യങ്ങൾക്കായി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്.  

Indian Railways is expanding the use of drones for cleaning train coaches and station premises, a move first piloted in Assam’s Kamakhya Railway Station last year. This innovation aims to improve cleaning efficiency, especially in high areas, and enhance staff safety, contributing to a cleaner railway system.

Share.

Comments are closed.

Exit mobile version