ഫോർ വീൽ മിനി-ട്രക്ക് ആയ ഏസ് പ്രോ (Ace Pro) പുറത്തിറക്കി ടാറ്റ മോട്ടോർസ്. ₹3.99 ലക്ഷം മുതൽ വിലയുള്ള ഏസ് പ്രോ ഈ വിഭാഗത്തിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വാഹനമാണ്.

ചെറുകിട കാർഗോ മൊബിലിറ്റി വിഭാഗത്തിലെ പുതുതലമുറ സംരംഭകരെ ലക്ഷ്യമിട്ടാണ് ലോഞ്ച് എന്ന് കമ്പനി അറിയിച്ചു. പെട്രോൾ, ബൈ-ഫ്യുവൽ (സിഎൻജി + പെട്രോൾ), ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഏസ് പ്രോ ലഭ്യമായിട്ടുള്ളത്.

പെട്രോൾ വേരിയന്റ് 694 സിസി എഞ്ചിൻ 30 bhp കരുത്തും 55 Nm torqueഉം ഉത്പാദിപ്പിക്കുന്നു. ഇലക്ട്രിക് വേരിയന്റ് 38 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന മോട്ടോറും 104 Nm ടോർക്കുമുള്ളതാണ്. ഒറ്റ ചാർജിൽ 155 കിലോമീറ്റർ മൈലേജും, IP67 റേറ്റഡ് ബാറ്ററിയുമാണ് മോഡലിനുള്ളത്. ബൈ-ഫ്യുവൽ വേരിയന്റ് സിഎൻജി മോഡ് 26 ബിഎച്ച്പിയും 51 എൻഎം ടോർക്കും നൽകുന്നു. 5 ലിറ്റർ പെട്രോൾ ബാക്കപ്പ് ടാങ്ക് സഹിതമാണിത്.

750 കിലോഗ്രാം പേലോഡ് ശേഷിയാണ് ഏസ് പ്രോയ്ക്ക് ഉള്ളത്. ഹാഫ്-ഡെക്ക് അല്ലെങ്കിൽ ഫ്ലാറ്റ്ബെഡ് കോൺഫിഗറേഷനുകൾ ഉൾപ്പെടെ ഫാക്ടറി-ഫിറ്റഡ് ലോഡ് ബോഡി ഓപ്ഷനുകളുമായാണ് വാഹനം വരുന്നത്. ഹെവി ലോഡ് ആപ്ലിക്കേഷനുകൾക്കായി രൂപകൽപ്പന ചെയ്ത ഉയർന്ന കരുത്തുള്ള ചേസിസ് ആണ്

Tata Motors introduces the Ace Pro, a new 4-wheel mini-truck starting at ₹3.99 lakh, making it India’s most affordable in its segment, available in petrol, bi-fuel (CNG + petrol), and electric variants.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version