ലോകമാകെയുള്ള അദാനി ഗ്രൂപ്പ് കമ്പനികളിലെ ജീവനക്കാർ രക്ത ദാനം നടത്തി റെക്കോർഡ് ഇട്ടു. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ 63-ാം ജന്മദിനത്തോടനുബന്ധിച്ചാണ് അദാനി ഫൗണ്ടേഷൻ രക്തദാന പരിപാടി സംഘടിപ്പിച്ചത്. രാജ്യമാകമാനമുള്ള 206 നഗരങ്ങളിൽനിന്നുൾപ്പെടെയുള്ള അദാനി കമ്പനികളിലെ ജീവനക്കാരാണ് രക്ത ദാനത്തിൽ പങ്കാളിയായത്. കൊളംബോ, താൻസാനിയ എന്നിവിടങ്ങളിലെ തുറമുഖ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.

27,661 യൂണിറ്റുകൾ (ഏകദേശം 11,100 ലിറ്റർ) രക്തം ശേഖരിച്ച ഈ പരിപാടി, 83,000-ത്തിലധികം രോഗികൾക്ക് പ്രയോജനം ചെയ്യും, ഒന്നിലധികം രക്ത ഘടകങ്ങൾ, മുഴുവൻ രക്തം, പിസിവി, പ്ലേറ്റ്‌ലെറ്റ് കോൺസെൻട്രേറ്റ്‌സ്, പ്ലാസ്മ, എഫ്‌എഫ്‌പി, ക്രയോപ്രെസിപിറ്റേറ്റ്, ആൽബുമിൻ എന്നിവ ദാനം ചെയ്തതിലൂടെ നിരവധി രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള വഴിയൊരുക്കുമെന്ന് കമ്പനിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

കേരളത്തിൽ തിരുവനന്തപുരം എയർപോർട്ട്, വിഴിഞ്ഞം പോർട്ട് ഉൾപ്പെടെയുള്ള അദാനി സംരംഭങ്ങളിൽ നിന്നുള്ള 200 ഓളം പേരാണ് ഈ ദൗത്യത്തിൽ പങ്കാളികളായത്. തിരുവനന്തപുരം ആർസിസി, ശ്രീചിത്ര ആശുപത്രികളിലെ രോഗികൾക്കാണ് രക്തദാനം നടത്തിയത്.

ഈ സേവാ പ്രവർത്തനത്തെ മഹത്തരമാക്കാൻ മുന്നോട്ട് വന്നതിന് അദാനി കുടുംബത്തിന് അഗാധമായ നന്ദി പറയുന്നുവെന്ന് അദാനി ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. പ്രീതി അദാനി പറഞ്ഞു. നിങ്ങളുടെ സത്കർമം എണ്ണമറ്റ ജീവിതങ്ങളെ സ്പർശിക്കുമെന്നും അവർ കുറിച്ചു.
റെഡ് ക്രോസ് രക്തബാങ്കുകളുടെയും സർക്കാർ ആശുപത്രികളുടെയും പങ്കാളിത്തത്തോടെയാണ് ഈ രക്തദാന പരിപാടി അദാനി ഫൗണ്ടേഷൻ നടത്തിയത്. അദാനി ഹെൽത്ത്കെയർ ടീമിന്റെ നേതൃത്വത്തിൽ നടത്തിയ രക്തദാനത്തിൽ ഗ്രൂപ്പിലുടനീളമുള്ള 3,000-ത്തിലധികം ഡോക്ടർമാർ, പാരാമെഡിക്കുകൾ, ഡാറ്റ ഓപ്പറേറ്റർമാർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവരുടെ സംഘവും പിന്തുണ നൽകി.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version