വ്യത്യസ്തമായ പഞ്ചാബി വിഭവങ്ങളുമായി കൊച്ചിയിലെ ഭക്ഷണപ്രേമികളുടെ മനംകവർന്ന സ്ഥാപനമാണ് സേഥി ദാ ധാബ (Sethi Da Dhaba). മൊഹീന്ദർ സിംഗും സഹോദരൻ മഞ്ജീത്തും ചേർന്ന് ആരംഭിച്ച ധാബ പത്താം വർഷത്തിലേക്ക് കടക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് മൊഹീന്ദർ കൊച്ചിക്കാരുടെ വയറും മനസ്സും കീഴടക്കിയ ധാബയുടെ കഥ പറയുന്നു.
അജിനോമോട്ടോ, കൃത്രിമ നിറങ്ങൾ, കെമിക്കലുകൾ, പാം ഓയിൽ തുടങ്ങിയവ പൂർണമായും ഒഴിവാക്കിയാണ് സേഥി ദാ ധാബയിൽ ഭക്ഷണം ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ധാബയുടെ വിശേഷങ്ങൾ പറഞ്ഞ് അദ്ദേഹം സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചിരുന്നു. പഞ്ചാബിയിലും ഹിന്ദിയിലും ഒന്നുമല്ല മണിമണിയായ മലയാളത്തിലായിരുന്നു വീഡിയോ. ഇതോടെ മലയാളം പറയുന്ന സർദാർജി എന്നും പറഞ്ഞ് വീഡിയോ ശ്രദ്ധിക്കപ്പെട്ടു.
ഭക്ഷണം സ്വാദിനൊപ്പം ആരോഗ്യവും ഉള്ളതാകണം മൊഹീന്ദറിനും സേഥി ദാ ധാബയ്ക്കും നിർബന്ധമുണ്ട്. മലയാളികൾക്കിടയിൽ ഏറ്റവും പ്രചാരത്തിലുള്ള അന്യദേശാ വിഭവങ്ങൾ പഞ്ചാബി വിഭവങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വർഷങ്ങളായി കേരളത്തിലുള്ള സേഥി കുടുംബത്തിലെ അംഗമാണ് മൊഹീന്ദർ.
2015ൽ പഞ്ചാബി വിഭവങ്ങൾ ഇന്നത്തെയത്ര കേരളത്തിൽ സാധാരണമല്ലാത്ത കാലത്താണ് മൊഹീന്ദറും സഹോദരൻ മഞ്ജീത്തും ചേർന്ന് കൊച്ചിയിൽ സേഥി ദാ ധാബ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ കച്ചവടം പ്രതീക്ഷിച്ചയത്ര ഉണ്ടായിരുന്നില്ല. എന്നാൽ തളരാതെ മുന്നേറിയ ഈ സഹോദരങ്ങൾ ധാബയെ കൊച്ചിയിലെ ഏറ്റവും മികച്ച ഭക്ഷണശാലകളിൽ ഒന്നാക്കി മാറ്റി.
Discover Sethi Da Dhaba, a popular Kochi restaurant serving authentic, healthy Punjabi cuisine. Started by brothers Mohinder and Manjit Singh, it’s a culinary tribute to their mother, fostering cultural harmony.