ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയർ സൊഹ്റാൻ മംമ്ദാനി ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തിരയുന്ന പേരാണ്. കാരണം അദ്ദേഹത്തിന്റെ മാതാവ് ഇന്ത്യക്കാർക്ക് പരിചിതമായ പേരാണ്, പ്രത്യേകിച്ച് ഇന്ത്യൻ സിനിമ ആരാധകർക്ക്. മുൻഗവർണ്ണർ ആൻഡ്ര്യൂ ക്യുമോ-വിനെ പരാജയപ്പെടുത്തിയാണ് 33 വയസ്സുള്ള സൊഹ്റാൻ മംമ്ദാനി ന്യൂയോർക്ക് സിറ്റി മേയറായത്. ഇന്ത്യക്കാരായ മാതാപിതാക്കളുടെ മകനും ന്യൂയോർക്ക് സ്റ്റേറ്റ് അംസബ്ലി അംഗവുമായ മംമ്ദാനി അമേരിക്കയിലെ യുവാക്കൾക്കിടയിൽ താരവുമാണ്.

ഇന്ത്യൻ അമേരിക്കൻ ചലച്ചിത്ര സംവിധായക മീര നായരാണ് മംമ്ദാനിയുടെ മാതാവ്. സലാം ബോംബെ, മൺസൂൺ വെഡ്ഡിംഗ് എന്നിവയാണ് മീരാ നായരുടെ പ്രധാന സിനിമകൾ. പിതാവ് മെഹമ്മൂദ് മംമ്ദാനി ഉഗാണ്ടയിലെ വിദ്യാഭ്യാസ വിദഗ്ധനുമാണ്. 1991-ൽ ഉഗാണ്ടയിലെ കംപാലയിലാണ് സൊഹ്റാൻ മംമ്ദാനിയുടെ ജനനം. കേയ്പ് ടൗണിലെ സ്കൂളിൽ വിദ്യാഭ്യാസം തുടങ്ങിയ സൊഹ്റാൻ പിന്നീട് അദ്ദേഹത്തിന്റെ തുടർപഠനം അമേരിക്കയിലായിരുന്നു.

ഷിയാ മുസ്ലീമായ മംദാനി ഈ വർഷം ആദ്യം സിറിയൻ കലാകാരിയായ രാമ ദുവാജിയെ വിവാഹം കഴിച്ചു. ദുവാജിയുടെ ആർട്ട് വർക്കുകൾ ദി ന്യൂയോർക്കറിലും ദി വാഷിംഗ്ടൺ പോസ്റ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019-ൽ, ആസ്റ്റർ, ലോംഗ് ഐലൻഡ് സിറ്റി എന്നിവ ഉൾപ്പെടുന്ന 36-ാമത്തെ ഡിസ്ട്രിക്റ്റിൽ നിന്ന് മംദാനി ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് ജയിച്ചിരുന്നു.

പഞ്ചാബിൽ വേരുകളുള്ള മീരാ നായർ ഒഡീഷയിലാണ് ജനിച്ചത്. മീരയുടെ “മൺസൂൺ വെഡ്ഡിംഗ്” മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷനും മികച്ച ഇംഗ്ലീഷ് ഇതര ചിത്രത്തിനുള്ള ബാഫ്റ്റ നോമിനേഷനും നേടിയിട്ടുണ്ട്. ഷിംലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി, ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ മീര 1988-ൽ മഹ്മൂദ് മമദാനിയെ വിവാഹം കഴിച്ചു. അഭിനയത്തിലും താൽപ്പര്യമുണ്ടായിരുന്ന മീരാ നായർ, ബാദൽ സർക്കാർ രചിച്ച നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹാർവാർഡ് സർവകലാശാലയിൽ പഠിക്കുമ്പോൾ, ഇന്ത്യൻ കൾച്ചറിനെക്കുറിച്ചുള്ള ഒരു ഡോക്യുമെൻ്ററി നിർമ്മിച്ചുകൊണ്ടാണ് മീര നായർ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്.

New York City’s new Mayor, Zohran Mamdani, is currently a trending name on social media. His mother is a familiar name to Indians, especially Indian cinema fans.Indian-American filmmaker Mira Nair is Mamdani’s mother. Mira Nair’s notable films include ‘Salaam Bombay’ and ‘Monsoon Wedding’. His father, Mahmood Mamdani, is an education expert from Uganda.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version