ഇന്ത്യൻ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനുമായ ശുഭാംശു ശുക്ലയാണ് ഇപ്പോൾ വാർത്തകൾ നിറയെ. വെൽക്കം ഡ്രിങ്ക് നൽകി സ്പേസ് സ്റ്റേഷനിലെ അംഗങ്ങൾ ശുംഭാംശുവിനേയും മറ്റ് യാത്രികരേയും സ്വീകരിച്ചു. ഭാരമില്ലായ്മ അനുഭവപ്പെടുന്ന അവസ്ഥ വളരെ പ്രത്യകതയുള്ളതാണെന്ന് ശുംഭാംശു പറഞ്ഞു. ഇനിയുള്ള പതിനാല് നാളുകൾ സ്പേസ് സ്റ്റേഷനിൽ ചെയ്യാൻ പോകുന്നതും കാണാൻ പോകുന്നതുമായ കാര്യങ്ങളിൽ താൻ അതീവ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശുഭാംശു ഉൾപ്പെടെയുള്ളവർക്ക് സ്പേസ് സ്റ്റേഷനിൽ ഇപ്പോഴുള്ള അംഗങ്ങൾ നിലയത്തിലെ സുരക്ഷാ ക്രമീകരണങ്ങളും പ്രോട്ടോക്കോളുകളും വിശദീകരിച്ച് കൊടുത്തു. ഏഴംഗ സംഘമാണ് പുതിയ യാത്രികർ എത്തുന്നതിന് മുമ്പേ അവിടെ ഉണ്ടായിരുന്നത്. ആദ്യ ദിവസം പതിവ് പോലെ എല്ലാവരും അത്താഴത്തിന് ഒന്നിച്ചിരുന്നു. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് പുതിയതായി ചെന്നവർ കരുതിയിരുന്ന ആഹാരം ആകെയുള്ള പതിനൊന്ന് പേരും പങ്കുവെച്ചു കഴിച്ചു. ആദ്യ ദിവസത്തെ രാത്രിയിൽ 8 മണിക്കൂർ സുഖമായി ഉറങ്ങി. അന്താരാഷ്ട്ര ബഹികാശ നിലയത്തിൽ രാത്രിയും പകലുമുണ്ടെങ്കിലും അത് ഭൂമിയിലേത് പോലയേ അല്ല. 24 മണിക്കൂറിനിടെ 16 സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും കാണാനാകും. ഓരോ ഒന്നര മണിക്കൂറും ഭൂമിയെ ഐ എസ് എസ് വലയം വെക്കുന്നതിനാലാണിത്. സൂരോദ്യവും സൂര്യാസ്തമയവും കേവലം സെക്കന്റുകളോ മിനുറ്റുകളോ മാത്രമേ ഉണ്ടാവൂ. നിലയത്തിലെ യാത്രികരെ സംബന്ധിച്ച് അസാധാരണ ദൃശ്യാനുഭവമാണിത്. എന്നാലും ലൈറ്റ് ക്രമീകരിച്ച് ഭൂമിയിലേത് പോലെ ദൈർഘ്യമുള്ള രാത്രി ബഹിരാകാശ നിലയിത്തിൽ സൃഷ്ടിച്ചെടുക്കും. അത്താഴ ശേഷം ശുഭാംശു നല്ലപോലെ ഉറങ്ങിയതായി സഹപ്രവർത്തകർ പറഞ്ഞു. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് സ്പേസ് സ്റ്റേഷൻ.

ആദ്യദിനം ശുഭാംശു സ്പേസ് സ്റ്റേഷനിൽ എന്തു ചെയ്തു? How Shubhanshu Shukla Is Spending 1st Day At ISS

സ്പേസ് എക്സിന്റെ ഫാൽക്കൺ 9 (SpaceX Falcon 9) റോക്കറ്റിൽ ഭൂമിയിൽ നിന്ന് കുതിച്ചുയരവേ ശക്തമായ മർദ്ദം അനുഭവപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം എല്ലാം ശാന്തമായതുപോലെ തോന്നി. ശൂന്യാകാശത്ത് ഒഴുകി നടക്കുന്നപോലെ അനുഭവപ്പെട്ടു. ശാന്തമായ ശൂന്യത- ശുഭാംശു തന്റെ യാത്രയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

ndian astronaut Shubhanshu Shukla shares his thrilling experience aboard the Axiom-4 mission, describing the liftoff, zero-gravity life, and adapting to the International Space Station.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version