എയർഇന്ത്യ വിമാന അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായി ടാറ്റ സൺസ് 500 കോടിയുടെ ട്രസ്റ്റ് രൂപീകരിക്കും. AI171 എന്ന പേരിലാകും ട്രസ്റ്റ് അറിയപ്പെടുന്നതും. വിമാനത്തിൽ സഞ്ചരിച്ചവരും വിമാനം തകർന്ന് വീണ കെട്ടിടത്തിൽ ഉണ്ടായിരുന്നവരും അടക്കം 250 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നേരത്തേ 1.25 കോടിയുടെ വീതം നഷ്ടപരിഹാരം എയർഇന്ത്യയും ടാറ്റ സൺസും സംയുക്തമായി പ്രഖ്യാപിച്ചിരുന്നു. പുതിയ ട്രസ്റ്റ് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ നയിക്കും. എയർഇന്ത്യ അപകടത്തിൽ മൊത്തം 4000 കോടിയിലധികം രൂപയുടെ ബാധ്യതയാകും എയർഇന്ത്യക്കും മുഖ്യ പ്രൊമോട്ടർമാരായ ടാറ്റ സൺസിനും ഉണ്ടാവുക. 

ടാറ്റ സൺസിന്റെ ബോർഡ് വെൽഫെയർ ട്രസ്റ്റ് രൂപീകരിക്കാനുള്ള തീരുമാനത്തിന് അം​ഗീകാരം നൽകിയതോടെ ഇനി പബ്ലിക് ചാരിറ്റി ട്രസ്റ്റിന്റെ രജിസ്ട്രേഷനുമായി മുന്നോട്ട് പോകും. ടാറ്റയ്ക്ക് പുറത്തുള്ളവരെ കൂടി ഉൾപ്പെടുത്തിയാകും ട്രസ്റ്റിന്റെ ബോർഡ് ഓഫ് ട്രസ്റ്റി രൂപീകരിക്കുക എന്നറിയുന്നു.

Tata Sons establishes the AI171 Trust with a ₹500 crore initial contribution (potentially ₹1,000 crore with Tata Trusts) to support families affected by the Air India flight 171 crash near Ahmedabad.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version