കൃത്രിമബുദ്ധി (AI) മേഖലയിലെ അതിവേഗ ആവശ്യങ്ങൾ മുൻനിർത്തി രാജ്യത്ത് 10,000 കിലോമീറ്റർ നീളമുള്ള അത്യാധുനിക എഐ ഫൈബർ ശൃംഖല സ്ഥാപിക്കാൻ ഒരുങ്ങി ടാറ്റാ കമ്മ്യൂണിക്കേഷൻസ്. വിവിധ ഡാറ്റാ സെന്ററുകളെയും പ്രധാന എഐ ഹബ്ബുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ വൻകിട പദ്ധതിക്കായി 400 മുതൽ 450 മില്യൺ ഡോളർ വരെ നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആകെ 7.2 പെറ്റാബൈറ്റ് (7.2 petabytes) ഡാറ്റാ ശേഷിയുള്ളതായിരിക്കും ഈ പുതിയ ഫൈബർ ശൃംഖല.
മുംബൈ–പൂണെ–ഹൈദരാബാദ്–ചെന്നൈ സാങ്കേതിക ഇടനാഴിയെ ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിക്കുന്നത്. മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ മൂന്ന് ഘട്ടങ്ങളിലായി പദ്ധതി പൂർത്തിയാക്കുമെന്ന് ടാറ്റാ കമ്മ്യൂണിക്കേഷൻസ് ചീഫ് പ്രൊഡക്റ്റ് ആൻഡ് ടെക്നോളജി ഓഫീസർ രൂപേഷ് ചോക്സി അറിയിച്ചു. കമ്പനിയുടെ പ്രവർത്തന ലാഭത്തിൽ നിന്നുള്ള പണം ഉപയോഗിച്ചായിരിക്കും നിർമ്മാണ ചെലവുകൾ കണ്ടെത്തുക. സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ 9.6 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
Tata Communications is set to invest up to $450 million to build a 10,000-km AI-ready fiber network connecting major data centers and tech hubs across India.
