ഇന്ത്യൻ വംശജനായ അമേരിക്കൻ സംരംഭകനും നിക്ഷേപകനുമാണ് ബാലാജി ശ്രീനിവാസൻ. ഇപ്പോൾ പുതിയ ‘രാഷ്ട്രം കെട്ടിപ്പടുക്കുക’ എന്ന ആശയത്തോടെ ശ്രദ്ധ നേടുകയാണ് അദ്ദേഹം. ദി നെറ്റ് വർക്ക് സ്കൂൾ എന്ന സംരംഭത്തിന്റെ ഭാഗമായ സിംഗപ്പൂരിന് അടുത്തുള്ള സ്വകാര്യ ദ്വീപിലൂടെയാണ് ബാലാജി ഈ ലക്ഷ്യം പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്. ഓൺലൈനിൽ ആരംഭിച്ച് പിന്നീട് ‘സ്വന്തം രാജ്യം’ തന്നെ സൃഷ്ടിക്കുക എന്നതാണ് ബാലാജിയുടെ ലക്ഷ്യം.

ഡിജിറ്റൽ ഫസ്റ്റ് ആശയമായ നെറ്റ് വർക്ക് സ്റ്റേറ്റ് എന്ന പരീക്ഷണമാണ് ബാലാജി മുന്നോട്ട് വെയ്ക്കുന്നത്. ഭാവിയിൽ യഥാർത്ഥ ലോക നിയമസാധുതയുള്ള ‘രാജ്യമായി’ ഇതിനെ മാറ്റും എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരമ്പരാഗത രാഷ്ട്രം എന്നതിനപ്പുറം നയതന്ത്ര അംഗീകാരമുള്ള ഡിജിറ്റൽ കമ്യൂണിറ്റിയായിരിക്കും നെറ്റ് വർക്ക് സ്റ്റേറ്റ്. ഇതിന്റെ ഭൗതിക ആസ്ഥാനം എന്ന നിലയ്ക്കാണ് സിംഗപ്പൂരിന് അടുത്തുള്ള ദ്വീപ് വാങ്ങിയിരിക്കുന്നത്. നെറ്റ് വർക്ക് സ്റ്റേറ്റ് എന്ന പ്രോട്ടോടൈപ്പ് രാജ്യത്തിന്റെ കേന്ദ്രമായി ഇത് മാറും. പൗരത്വം, ക്രിപ്റ്റോ പാസ്പോർട്ട് അഥവാ ഡിജിറ്റൽ ഐഡന്റിറ്റി, ക്രിപ്റ്റോ കറൻസി, ക്രൗഡ്ഫണ്ടിലൂടെ ഫിസിക്കൽ ടെറിട്ടറി തുടങ്ങിയവയാണ് പുതിയ ‘രാജ്യത്ത്’ ബാലാജി വിഭാവനം ചെയ്യുന്നത്.

തമിഴ്നാട്ടിൽ നിന്നും യുഎസ്സിലെത്തിയ മാതാപിതാക്കളുടെ മകനായാണ് ബാലാജിയുടെ ജനനം. സ്റ്റാൻഫോർഡ് യൂനിവേർസിറ്റിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ബാലാജി കൗൺസിൽ എന്ന ബയോടെക് കമ്പനിയുടെ സഹസ്ഥാപകൻ എന്ന നിലയിലാണ് ആദ്യം പ്രശസ്തനായത്. പിന്നീട് അദ്ദേഹം അമേരിക്കൻ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് കമ്പനിയായ കോയിൻബേസിന്റെ സിടിഒ ആയി. 2024ലാണ് ബാലാജി എക്സ്പിരിമെന്റൽ ഇമ്മേർസീവ് എജ്യുക്കേഷൻ പ്രോഗ്രാമായ നെറ്റ് വർക്ക് സ്കൂൾ ആരംഭിച്ചത്. നെറ്റ് വർക്ക് സ്റ്റേറ്റ്: ഹൗ ടു സ്റ്റാർട്ട് എ ന്യൂ കൺട്രി എന്ന പുസ്തകത്തിൽ അദ്ദേഹം തന്റെ ‘ഭാവി രാജ്യത്തെക്കുറിച്ച്’ വിശദമാക്കുന്നു.

Balaji Srinivasan is advancing his “network state” vision with The Network School, a three-month residential program launched in September 2024 on a private island near Singapore, acquired using Bitcoin, to test digital-first community building.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version