വ്യത്യസ്തത ഡിസൈനോടുകൂടിയ ബാൻഡ്ബാഗുകൾ നിർമിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് ഫ്രഞ്ച് ആഢംബര ഫാഷൻ ബ്രാൻഡ് ലൂയി വിറ്റൻ (Louis Vuitton). പുതിയ ഓട്ടോറിക്ഷാ ഹാൻഡ് ബാഗോടെ ആ വ്യത്യസ്തത വേറെ ലെവൽ ആക്കിയിരിക്കുകയാണ് ബ്രാൻഡ് ഇപ്പോൾ. ബ്രാൻഡിന്റെ എസ്എസ് 26 എന്ന 2026ലെ കലക്ഷനിലാണ് ഇന്ത്യക്കാരുടെ പ്രിയവാഹനമായ ഓട്ടോറിക്ഷയുടെ രൂപത്തിലുള്ള ലെതർ ബാഗ് അവതരിപ്പിച്ചിരിക്കുന്നത്.

ബാഗിന്റെ കൃത്യമായ വില എത്രയാണെന്ന് അറിവായിട്ടില്ല. ഏതാനും വർഷങ്ങൾക്കു മുൻപ് ബ്രാൻഡ് പ്ലെയിനിന്റെ രൂപത്തിൽ ഇറക്കിയ ഒരു ഹാൻഡ് ബാഗിന്റെ വില 30 ലക്ഷത്തോളം രൂപയായിരുന്നു. ഓട്ടോറിക്ഷാ ബാഗിനും ഏതാണ്ട് ഇത്രതന്നെയോ ഇതിലധികമോ വില വരും എന്നാണ് ഫാഷൻ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. ഈ പ്ലെയിൻ ബാഗിനും ഓട്ടോറിക്ഷാ ബാഗിനും പുറമേ കമ്പനി നേരത്തെ ലോബ്സ്റ്റർ മാതൃകയിലുള്ള ബാഗ്, ഡോൾഫിൻ ബാഗ്, ഹാംബർഗർ ബാഗ് തുടങ്ങിയവയും അവതരിപ്പിച്ചിരുന്നു.

ബാഗിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി രസകരമായ കമന്റുകളും നിറയുകയാണ്. മിഡിൽ ക്ലാസ്സ് സ്ട്രഗിളിനെ ആഢംബരവൽക്കരിക്കുകയാണ് ബാഗിലൂടെ എന്ന് ചിലർ അഭിപ്രായപ്പെടുന്നു. മിക്ക കമന്റുകളും ബാഗിന്റെ വില സംബന്ധിച്ചാണ്. പത്ത് യഥാർത്ഥ ഓട്ടോറിക്ഷ വാങ്ങാനുള്ള കാശ് വേണ്ടി വരും ഒരു ബാഗ് വാങ്ങാൻ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Louis Vuitton’s Spring/Summer 2026 collection features a viral auto-rickshaw shaped bag, blending Indian street style with luxury fashion. This unique design sparks mixed reactions online, celebrating cultural fusion.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version