ആക്സിയം 4 മിഷന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തിയിരിക്കുകയാണ് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല. ആദ്യമായി ഐഎസ്എസ്സിൽ എത്തുന്ന ഇന്ത്യക്കാരൻ കൂടിയാണ് ശുഭാംശു. 599 കോടിയിലധികം രൂപ ചിലവഴിച്ചാണ് ഇന്ത്യ ശുഭാംശുവിനെ ബഹിരാകാശ നിലയത്തിൽ എത്തിച്ചിരിക്കുന്നത്. യാത്രയ്ക്കു പുറമേ ഒരു വർഷത്തോളം നീണ്ട ബഹിരാകാശ പരിശീലനത്തിനുമായാണ് ഇത്ര ഉയർന്ന തുക ചിലവഴിച്ചിട്ടുള്ളത്. നാസയിലേതിനു സമാനമായ രീതിയിലുള്ള പരിശീലനം തന്നെയാണ് ആക്സിയം മിഷനിലെ ശുഭാംശു അടക്കമുള്ള അംഗങ്ങൾക്കും ലഭിച്ചത്.

ബഹിരാകാശ രംഗത്തെ സംബന്ധിച്ച് ഇത് അത്ര വലിയ തുക അല്ല എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ദൗത്യപങ്കാളിത്തത്തിലൂടെ ഇന്ത്യയ്ക്കു തിരിച്ചുകിട്ടുന്ന നേട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ തുക വെറുതെയാകില്ല എന്നും വിദഗ്ധർ പറയുന്നു. 2027ലെ ഗഗൻയാൻ ദൗത്യം, 2035 ‘ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ’ ദൗത്യം, 2040ലെ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനുള്ള ലക്ഷ്യം എന്നിങ്ങനെ നിരവധി ഭാവിപദ്ധതികളാണ് ഇന്ത്യയ്ക്ക് ബഹിരാകാശ രംഗത്തുള്ളത്. ഈ ദൗത്യങ്ങൾക്കെല്ലാം ഉപകാരപ്പെടുന്ന വിലപ്പെട്ട വിവരങ്ങളും അനുഭവപരിചയവും ശുഭാംശുവിന്റെ യാത്രയിലൂടെ ലഭ്യമാകും.

Group Captain Shubhanshu Shukla is on India’s second human space mission, Ax-4, aboard the ISS. Learn about the $70M cost, his microalgae research, and India’s strategic future in space.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version