ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാതാക്കളിൽ ഒന്നായ എച്ച്ഡി ഹ്യുണ്ടായിയുടെ അനുബന്ധ സ്ഥാപനമായ എച്ച്ഡി കൊറിയ ഷിപ്പ് ബിൽഡിംഗ് ആൻഡ് ഓഫ്ഷോർ എഞ്ചിനീയറിംഗ് ലിമിറ്റഡുമായി (KSOE) ധാരണാപത്രത്തിൽ ഒപ്പുവെച്ച് കൊച്ചി കപ്പൽശാല. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രധാന കപ്പൽ നിർമ്മാണ കേന്ദ്രമായി കൊച്ചിയെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

ഇന്ത്യയിലും വിദേശത്തും കപ്പൽ നിർമ്മാണത്തിൽ ഒരുമിച്ചു നീങ്ങുക, കപ്പൽ നിർമ്മാണത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള സാങ്കേതിക വൈദഗ്ദ്ധ്യം പങ്കിടുക തുടങ്ങിയവയാണ് ധാരണാപത്രത്തിലെ സവിശേഷതകൾ. ഉൽപ്പാദനക്ഷമത, ശേഷി വിനിയോഗം എന്നിവ വർദ്ധിപ്പിക്കാനും തൊഴിൽ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്താനും ധാരണാപത്രം വേദിയൊരുക്കും.
ധാരണാപത്രം സിഎസ്എല്ലിനും കെഎസ്ഒഇയ്ക്കും വലിയ വ്യാപാര കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള സൗകര്യങ്ങൾ വികസിപ്പിക്കാൻ സഹായിക്കുമെന്ന് കൊച്ചിൻ ഷിപ്പ്യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു.എസ്.നായർ പറഞ്ഞു
Cochin Shipyard Limited (CSL) and HD Korea Shipbuilding & Offshore Engineering (KSOE), a subsidiary of HD Hyundai, have signed an MoU to develop Kochi into a major shipbuilding hub in the Indian Ocean region. This partnership aims to enhance shipbuilding capabilities and share technological expertise.