ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) വികസിപ്പിച്ചെടുത്ത 10 അത്യാധുനിക സാങ്കേതികവിദ്യകൾ ആറ് ഇന്ത്യൻ കമ്പനികൾക്ക് കൈമാറുമെന്ന് ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACE) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും (NSIL), ആറ് കമ്പനികൾ, ഇൻസ്പേസ് എന്നിവ ചേർന്ന് സാങ്കേതികവിദ്യാ കൈമാറ്റ കരാറുകൾ (TTA) ഒപ്പുവെച്ചു.

സാങ്കേതിക കൈമാറ്റങ്ങൾ സ്വകാര്യ സംരംഭകർക്ക് ഐഎസ്ആർഒ സാങ്കേതികവിദ്യകൾ ആക്‌സസ് ചെയ്യാൻ അവസരം നൽകും. ബഹിരാകാശത്തും മറ്റ് മേഖലകളിലും വാണിജ്യ ആപ്ലിക്കേഷനുകൾക്കായി ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കമ്പനികളെ കരാർ പ്രാപ്തരാക്കും. ബഹിരാകാശ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനും വാണിജ്യവൽക്കരിക്കുന്നതിനും സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് സാങ്കേതികവിദ്യകളുടെ കൈമാറ്റമെന്ന് ഇൻ-സ്പേസ് ചെയർമാൻ ഡോ. പവൻ ഗോയങ്ക പറഞ്ഞു.

IN-SPACe has facilitated the transfer of 10 advanced ISRO technologies, including satellite sensors, ground station equipment, and geospatial tools, to six Indian companies. This move aims to boost private sector involvement and indigenous development in India’s space ecosystem.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version