EBITDA -യിൽ ( Interest, Taxes, Depreciation, and Amortization എന്നിവ കണക്കാക്കുന്നതിന് മുമ്പുള്ള വരുമാനം) പോസിറ്റീവ് പദവി നേടി മലയാളിയുടെ സ്റ്റാർട്ടപ്. ഒരു കമ്പനിയുടെ പ്രവർത്തനലാഭം അളക്കുന്ന സൂചികയാണ് EBITDA. ഇന്ത്യയിലെ മുൻനിര ഫിൻ-ഹെൽത്ത് സ്റ്റാർട്ടപ്പുകളിലൊന്നും കേരള സ്റ്റാർട്ടപ് മിഷനിലെ സംരംഭവുമായ മൈകെയർ (Mykare) ആണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇലക്റ്റീവ് സർജറി വെർട്ടിക്കലിലെ വരുമാനമാണ് മൈകെയറിന് ഈ നേട്ടം നേടിക്കൊടുത്തത്. വാർഷികാടിസ്ഥാനത്തിൽ 80% ശക്തമായ വരുമാന വളർച്ചയ്ക്കും 3 മില്യൺ ഡോളറിന്റെ നിലവിലെ വാർഷിക ആവർത്തന വരുമാനത്തിനും (ARR) ഒപ്പമാണ് കമ്പനി ഈ നാഴികക്കല്ലിൽ എത്തിയിരിക്കുന്നത്.
2022-ൽ സെനു സാം, റഹ്മത്തുള്ള ടി.എം., ജോയാഷ് ഫിലിപ്പോസ് എന്നിവർ സ്ഥാപിച്ച മൈകെയർ ഇതിനകം 2.1 മില്യൺ ഡോളർ ഫണ്ടും സമാഹരിച്ചു കഴിഞ്ഞു. Avaana Seed, Huddle, AngelList, OnDeck ODX US, Endurance Capital, JT Capital എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ നിക്ഷേപകരിൽ നിന്നാണ് ഫണ്ട് എടുത്തത്. ബെംഗളൂരുവിൽ പുതിയ ഒരു റീജിയണൽ ഓഫീസ് ആരംഭിച്ചുകൊണ്ട് കമ്പനിയുടെ പ്രവർത്തനം ഇപ്പോൾ ഏകോപിപ്പിച്ചിരിക്കുകയാണ്. കൊച്ചി, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, ബംഗളൂരു, തിരുവനന്തപുരം, കൊയമ്പത്തൂർ, പൂനെ എന്നിവിടങ്ങളിലായി കമ്പനിക്ക് നിലവിൽ സാനിധ്യമുണ്ട്. ഇലക്ടീവ് സർജറി കോർഡിനേഷൻ ലാപറോസ്കോപി, പ്രോക്ടോളജി, ഗൈനക്കോളജി, യൂറോളജി, വാസ്കുലാർ സർജറി, ഒഫ്താൽമോളജി, കോസ്മെറ്റിക് സർജറി എന്നിവയിലേക്ക് കൂടി മൈകെയറിന്റെ സർവ്വീസ് വ്യാപിപ്പിച്ചിട്ടുണ്ട്. ടെക്‌നോളജി പ്ലാറ്റ്ഫോമിലൂടെ സാധാരണക്കാർക്കും സമഗ്ര മെഡിക്കൽ പരിചരണം ഉറപ്പാക്കാൻ കമ്പനി ശ്രമിക്കുകയാണെന്ന് ഫൗണ്ടർ സെനു സാം പറഞ്ഞു.
രാജ്യത്ത് സ്വയം തൊഴിൽ ചെയ്യുന്ന കോടിക്കണക്കിന് മധ്യവർഗ്ഗക്കാരായ ജനങ്ങൾക്ക് ആരോഗ്യപരിചരണം സുഗമമാക്കുകയാണ് മൈകെയർ. പതിനഞ്ചിലധികം നഗരങ്ങളിലായി 1000+ ഹെൽത്ത്‌കെയർ പ്രൊവൈഡർമാരുമായി മൈകെയർ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. സമഗ്രമായ പരിചരണം, അധികം ചിലവില്ലാത്ത ആരോഗ്യ സേവനം ഗുണമേന്മയുള്ള ആരോഗ്യ സേവനം എന്നിവയാണ് മൈകെയർ നൽകുന്നതെന്നും സെനു വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഡിജിറ്റൽ ഹെൽത്ത് മേഖലയിൽ സർജറി വെർട്ടിക്കൽ ചെയ്യുന്ന, ബില്യൺ ഡോളർ നേട്ടം കൊയ്ത നിരവധി കമ്പനികളുണ്ട്. അത്തരം കമ്പനികളിൽ കേരളത്തിൽ നിന്നൊരു കമ്പനി കൂടി എത്തുന്നു എന്നതാണ് ഈ നേട്ടത്തിന്റെ പ്രാധാന്യം. ഇതോടൊപ്പം സർജറി വെർട്ടിക്കലിൽ ഫോക്കസ് ചെയ്ത ഡിജിറ്റൽ ഹെൽത്ത് സംരംഭങ്ങളിൽ ഇന്ത്യയിൽ ആദ്യമായി EBITDA പോസിറ്റീവ് പദവി നേടുന്ന കമ്പനി എന്നതുകൂടിയാണ് മൈകെയറിന്റെ സവിശേഷത. ഇതിനൊപ്പം 80% വരുമാന വളർച്ചയും കൊണ്ടുവരാനായി.
മൈകെയറിന്റെ അസറ്റ്-ലൈറ്റ് ഹെൽത്ത്കെയർ മോഡലിന്റെ സ്കേലബിളിറ്റി തെളിയിക്കുന്നതാണ് നേട്ടമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. കേരളം ആസ്ഥാനമായുള്ള കമ്പനി 2022ലാണ് പ്രവർത്തനം ആരംഭിച്ചത്. പ്രവർത്തനം ആരംഭിച്ച് വെറും മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഡിജിറ്റൽ ഹെൽത്ത് ഇക്കോസിസ്റ്റത്തിൽ പ്രധാന സ്ഥാനം നേടാൻ മൈകെയറിനായി.
Mykare, a Kerala-based fin-health startup, has achieved $3M ARR and EBITDA positive status in its elective surgery segment, providing end-to-end support and cost savings to over 100,000 uninsured middle-class patients across India.