ഇന്ത്യയുടെ സ്പേസ്-ടെക് സ്റ്റാർട്ടപ്പ് രംഗം അതിവേഗം ഡിഫൻസ് മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂർ പോലുള്ള സമീപകാല സംഭവങ്ങൾ സ്പേസ്-ഡിഫൻസ് രംഗത്ത് രാജ്യത്തിന്റെ സ്വയംപര്യാപ്തത അനിവാര്യമാണ് എന്നതിന്റെ തെളിവാണ്. ഇത്തരം കാര്യങ്ങൾ ഡിഫൻസ് മേഖലയിൽ സ്പേസ്-ടെക് സ്റ്റാർട്ടപ്പുകളെ കൂടുതൽ ഉൾക്കൊള്ളിക്കുന്നതിലേക്ക് ഇന്ത്യയെ നയിക്കുന്നു. ദേശീയ സുരക്ഷയ്ക്കായി നിർണായക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന നിരവധി നൂതന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഉണ്ട്, അവയെക്കുറിച്ചറിയാം:
അഗ്നികുൽ കോസ്മോസ് (Agnikul Cosmos)
ഐഐടി മദ്രാസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എയ്‌റോസ്‌പേസ് നിർമ്മാതാക്കളാണ് അഗ്നികുൽ കോസ്മോസ്.
കര, കടൽ, വായു എന്നിങ്ങനെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള കസ്റ്റമൈസബിൾ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ നിർമാണത്തിലാണ് നിലവിൽ അഗ്നികുൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എതറിയൽ എക്‌സ് (EtherealX)
2022ൽ ബെംഗളൂരു ആസ്ഥാനമായി സ്ഥാപിച്ച സ്പേസ് ടെക് സ്റ്റാർട്ടപ്പാണ് എതറിയൽ എക്‌സ്. നിലവിൽ രാജ്യത്തെ ആദ്യ ഫുള്ളി റീയൂസബിൾ മീഡിയം ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ വികസനമാണ് എതറിയലിന്റെ പ്രധാന പ്രവർത്തനം. ഇത് യാഥാർത്ഥ്യമാകുന്നതോടെ പ്രതിരോധ ആവശ്യങ്ങൾക്കും ബഹിരാകാശ ഗതാഗതത്തിലും ചിലവ് കുറഞ്ഞ പരിഹാരമാകും.
ധ്രുവ സ്‌പേസ് (Dhruva Space)
എയ്റോസ്പേസ് നിർമാണം, ഫുൾ സ്റ്റാക്ക് സ്പേസ് എഞ്ചിനീയറിങ് സൊല്യൂഷൻസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ധ്രുവ സ്പേസ്. ചെറു സാറ്റലൈറ്റുകൾ നിർമിക്കുന്ന കമ്പനി സാറ്റലൈറ്റ് പ്ലാറ്റ്ഫോം, ഏർത്ത് സ്റ്റേഷൻ, ലോഞ്ച് സർവീസുകളും നൽകുന്നു.
ശിശിർ റഡാർ (Sisir Radar)
സിന്തറ്റിക് അപ്പർച്ചർ റഡാർ ടെക്നോളജിയിൽ (SAR) മികച്ച മുന്നേറ്റം കാഴ്ചവെച്ചിട്ടുള്ള കമ്പനിയാണ് കൊൽക്കത്ത ആസ്ഥാനമായുള്ള ശിശിർ റഡാർ. ലോകത്തിലെ തന്നെ ആദ്യത്തേതും ഉയർന്ന റെസല്യൂഷനുമുള്ള എൽ ആൻഡ് പി ബാൻഡ് സിന്തറ്റിക് എസ്ആർ വികസിപ്പിച്ചാണ് കമ്പനി ശ്രദ്ധ നേടിയത്. ഏർത്ത് ഒബ്സർവേൻ ശേഷി വർധിപ്പിക്കുന്ന ഇത് ഡിഫൻസ് രംഗത്ത് ഏറെ ഗുണം ചെയ്യും.
ദിഗന്തര (Digantara)
സ്പേസ് സിറ്റ്വേഷണൽ അവയർനെസിൽ (SSA) ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഗിഗന്തര. ലോകത്തുതന്നെ സിറ്റ്വേഷണൽ അവയർനെസ് സാറ്റലൈറ്റ് കമ്മീഷൻ ചെയ്യുന്ന ആദ്യ വാണിജ്യ കമ്പനിയാണിത്. സ്പേസ് ട്രാഫിക്, കൊളീഷൻ അവോയ്ഡൻസ് തുടങ്ങിയവയിൽ ഇത് നിർണായകമാണ്.
India’s space-tech startup sector is rapidly focusing on defense, driven by events like Operation Sindoor, emphasizing self-reliance. Learn about key startups like Agnikul Cosmos, EtherealX, Dhruva Space, Sisir Radar, and Digantara, developing critical technologies for national security.