ബ്രിട്ടീഷ് അൾട്രാ ലക്ഷ്വറി കാർ നിർമാതാക്കളായ ബെന്റ്ലിയെ ഉൾക്കൊള്ളിച്ച് ബ്രാൻഡ് പോർട്ട്ഫോളിയോ വിപുലീകരിച്ച് സ്കോഡ ഓട്ടോ ഫോക്സ് വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SAVWIPL). ഇന്ത്യയിൽ എസ്എവിഡബ്ല്യുഐപിഎല്ലിനു കീഴിലുള്ള ആറാമത്തെ ബ്രാൻഡായാണ് ബെന്റ്ലി എത്തുന്നത്. രാജ്യത്തെ ആഢംബര കാർ വിപണിയിൽ ഗ്രൂപ്പിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.

എക്സ്ക്ലൂസീവ് മോട്ടോഴ്സുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇതുവരെ ബെന്റ്ലി ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത്. പുതിയ തീരുമാനത്തിലൂടെ ഇന്ത്യയിലെ ബെന്റ്ലി വാഹനങ്ങളുടെ ഇറക്കുമതി, വിതരണം, സർവ്വീസ് എന്നിവ ഇതോടെ സ്കോഡ ഓട്ടോ ഫോക്സ് വാഗൺ ഇന്ത്യയ്ക്കാകും. ബെന്റ്ലി ഇന്ത്യ എന്ന പുതിയ വിഭാഗമാണ് ഇവ കൈകര്യം ചെയ്യുക. ഇതുമായി ബന്ധപ്പെട്ട് അബി തോമസിനെ കമ്പനി ബെന്റ്ലി ഇന്ത്യ ബ്രാൻഡ് ഡയറക്ടറായും തിരഞ്ഞെടുത്തിട്ടുണ്ട്.
പുതിയ ഡീലർ പാർട്ണർമാരെ അവതരിപ്പിച്ച് ബെന്റ്ലി ഇന്ത്യ സാന്നിധ്യം വിപുലീകരിക്കും. ഡൽഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് പുതിയ ഡീലർ പങ്കാളികൾ.
Bentley, the British ultra-luxury car brand, has officially moved under Skoda Auto Volkswagen India Private Limited (SAVWIPL), becoming its sixth brand in India to strengthen its presence in the luxury car market.