ജമ്മു കശ്മീരിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി വൻ പദ്ധതികളുമായി കേന്ദ്ര ഗവൺമെന്റ്. 10637 കോടി രൂപയുടെ റോഡ്, ടണൽ പദ്ധതികൾക്കാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്. ടണലുകൾ, റോഡ്‌വേകൾ, ഫ്ലൈ ഓവറുകൾ/എലിവേറ്റഡ് കോറിഡോറുകൾ, പാലങ്ങൾ എന്നിവയുൾപ്പെടെ നാല് സുപ്രധാന പദ്ധതികൾക്കൊപ്പം ആകെ 19 പദ്ധതികൾക്കാണ് കേന്ദ്രം അനുമതി നൽകിയിയത്.

296 കിലോമീറ്റർ റോഡ് പദ്ധതികൾക്കാണ് ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. ഇതിനുപുറമേ നിരവധി തുരങ്ക പാതകൾക്കും അനുമതിയായി. കശ്മീർ താഴ്വരയെ സുപ്രധാന മേഖലകളുമായി ബന്ധിപ്പിക്കുന്ന പീർ കി ഗലി ടണൽ ആണ് തുരങ്കപാതകളിൽ പ്രധാനം. ശ്രീനഗർ-ജമ്മു പാതയിലാണ് തുരങ്കപാത വരുന്നത്. 3000 കോടി രൂപയോളമാണ് ടണലിന്റെ നിർമാണച്ചിലവ് പ്രതീക്ഷിക്കുന്നത്. സൗത്ത് കശ്മീരിലെ സസ്നാർ-ഷോപ്പിയാൻ പാതയാണ് മറ്റൊരു പ്രധാന നിർമാണം. 28 കിലോമീറ്റർ പാതയ്ക്ക് 800 കോടിയോളം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
നോർത്ത് കശ്മീരിലെ കുപ്‌വാരയിൽ വരാൻ പോകുന്ന സദ്‌ന ടണലാണ് മറ്റൊരു പ്രധാന നിർമാണം. കുപ്‌വാരയെ നോർത്ത് കശ്മീരിലെ കർണയുമായി ബന്ധിപ്പിക്കുന്ന ടണലിന്റെ നിർമാണച്ചിലവ് 3300 കോടി രൂപയാണ്. അതിശൈത്യ കാലത്ത് ഗതാഗതം താറുമാറാകുന്ന മേഖലയിൽ ടണലിന്റെ വരവ് ഏറെ ഗുണം ചെയ്യും. കുപ്‌വാരയിൽത്തന്നെ ട്രെഹ്ഗാം-ചാംകോട്ട് റോഡ് ആണ് മറ്റൊരു സുപ്രധാന പദ്ധതി. 68 കിലോമീറ്റർ റോഡിന് 900 കോടി രൂപയോളമാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
The Indian government has approved ₹10,637 crore for 19 road and tunnel projects in Jammu and Kashmir, including the Pir Ki Gali and Sadhna tunnels, to boost infrastructure and connectivity.