₹16 കോടി ഫണ്ടിങ് നേടി ചെന്നൈ ആസ്ഥാനമായുള്ള ഡിജിറ്റൽ ഹോം-കുക്കിംഗ് സ്റ്റാർട്ടപ്പായ കുക്ക്ഡ് (Cookd). സ്പ്രിംഗ് മാർക്കറ്റിംഗ് ക്യാപിറ്റലിന്റെ (Spring Marketing Capital) നേതൃത്വത്തിൽ എറ്റേർണൽ ക്യാപിറ്റൽ (Eternal Capital), സൺ ഐക്കൺ വെഞ്ചേർസ് (Sun Icon Ventures), പീർചെക്ക് (PeerCheque) എന്നിവയുടെ പങ്കാളിത്തത്തോടെ നടന്ന പ്രീ-സീരീസ് എ റൗണ്ടിലാണ് (Pre-Series A Round) കുക്ക്ഡ് ₹16 കോടി സമാഹരിച്ചത്. ഓൺലൈൻ വീഡിയോകൾക്ക് പുറമേ, ബിരിയാണി കിറ്റുകൾ, മസാലകൾ, പാചക പേസ്റ്റ്, റെഡി ടു ഈറ്റ് റെസിപ്പി കിറ്റുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്റ്റാർട്ടപ്പാണ് കുക്ക്ഡ്.

തമിഴ്‌നാട് വിപണിയിലെ സാന്നിധ്യം വിപുലീകരിക്കുന്നതിനായി ഫണ്ട് ഉപയോഗിക്കുമെന്ന് കുക്ക്ഡ് സ്ഥാപകൻ വി.എസ്. ആദിത്യൻ (Aathitiyan V.S) പറഞ്ഞു. ബിരിയാണി മസാല മാത്രം നൽകുന്നതിനു പകരം മൊത്തം കിറ്റായി നൽകുന്നതു പോലുള്ള രീതികൾ കമ്പനിക്ക് ഏറെ ഗുണം ചെയ്തതായി ആദിത്യൻ പറയുന്നു. കേരള, ആന്ധ്രാപ്രദേശ് വിപണികളിലും പ്രവേശിക്കും. ഈ വിപണികളിലെല്ലാം ധാരാളം ആളുകൾ കുക്ക്ഡ് വീഡിയോകൾ കാണുന്നു. പുതിയ ഫണ്ട് ഉപയോഗിച്ച് കൂടുതൽ മികച്ച പാചക ഉൽപ്പന്നങ്ങൾ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
2020ൽ ആരംഭിച്ച കുക്ക്ഡിന് ഇന്ന് യൂട്യൂബിൽ (YouTube) മാത്രം ആറ് മില്യൺ ഫോളോവേർസാണ് ഉള്ളത്. മറ്റ് സമൂഹമാധ്യമങ്ങൾ കൂടി ചേരുമ്പോൾ മാസം 170 മില്യൺ വ്യൂവ്സാണ് കുക്ക്ഡിന് ലഭിക്കുന്നത്. നിലവിൽ 1600ലധികം റീട്ടെയിൽ സ്റ്റോറുകളിൽ കുക്ക്ഡ് ഉത്പന്നങ്ങൾ വിൽപനയ്ക്ക് ലഭ്യമാണ്.
Chennai-based home-cooking startup Cookd has raised ₹16 crore in Pre-Series A funding, led by Spring Marketing Capital, to expand its product line and strengthen its market presence in Tamil Nadu, Kerala, and Andhra Pradesh.