രാജ്യത്തെ മുൻനിര ഇലക്‌ട്രോണിക്സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിങ് (ESDM) കമ്പനികളിലൊന്നായ കെയ്‌ൻസ് ടെക്‌നോളജി (Kaynes Technology) കേരളത്തിലേക്ക്. മലയാളി സംരംഭകൻ രമേഷ് കുഞ്ഞിക്കണ്ണന്റെ (Ramesh Kunhikannan) നേതൃത്വത്തിൽ കർണാടക കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനി പെരുമ്പാവൂരിലാണ് പുതിയ ഉത്പാദന യൂണിറ്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഇതിനായി കിൻഫ്ര (KINFRA) വികസിപ്പിക്കുന്ന ഇൻഡസ്ട്രിയൽ പാർക്കിൽ കമ്പനിക്ക് സർക്കാർ ഭൂമി അനുവദിക്കും. 500 കോടി രൂപയുടെ നിക്ഷേപമാണ് കെയ്ൻസ് പെരുമ്പാവൂരിൽ കൊണ്ടുവരുന്നത്.

ഫെബ്രുവരിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് (Invest Kerala Global Summit) കെയ്‌ൻസ് വ്യവസായ വകുപ്പുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ₹500 കോടിയുടെ നിക്ഷേപ പദ്ധതിയിലൂടെ സംസ്ഥാനത്ത് 2000ത്തിലധികം തൊഴിലവസരങ്ങളാണ് വരിക.  ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭൂമി സന്ദർശിച്ച കമ്പനി മേധാവികൾ വ്യവസായ മന്ത്രി പി. രാജീവുമായി (P. Rajeev) ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി അനുവദിക്കുന്നതിന് ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുന്നത്.

ആഗോളതലത്തിൽ ഓട്ടോമോട്ടീവ്, റെയിൽവേ, മെഡിക്കൽ, എയ്‌റോസ്‌പേസ് എന്നിവയുൾപ്പെടെ വിവിധ മേഖലകൾക്കായുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയിലും നിർമ്മാണത്തിലും വൈദഗ്ദ്ധ്യം നേടിയ കമ്പനിയാണ് കെയ്ൻസ്. നിലവിൽ ഇന്ത്യയിലുടനീളം എട്ട് ഉൽ‌പാദന യൂണിറ്റുകളുള്ള കമ്പനിക്ക് കൊച്ചിയിൽ സർവീസ് സെന്ററുമുണ്ട്.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version