അബുദാബിയിൽ (Abu Dhabi) നിന്ന് ദുബായിലേക്ക് (Dubai) 30 മിനിറ്റിൽ യാത്ര ചെയ്യുന്നത് സങ്കൽപ്പിക്കുക. അത് സങ്കൽപ്പത്തിൽ ഒതുക്കാതെ യാഥാർത്ഥ്യമാക്കാൻ പോകുകയാണ് ഇത്തിഹാദ് റെയിൽ ഹൈസ്പീഡ് പാസഞ്ചർ സർവീസിലൂടെ (Etihad Rail’s high-speed passenger service). യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസ് അടുത്ത വർഷം ആരംഭിക്കാനിരിക്കുകയാണ്.

രാജ്യത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ പര്യാപ്തമാണ് ഇത്തിഹാദ് റെയിൽ പദ്ധതി. യുഎഇയുടെ കണക്റ്റിവിറ്റിക്കും സാമ്പത്തിക വളർച്ചയ്ക്കും ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് ഇത്തിഹാദ് റെയിൽ. രാജ്യത്തെ ഏഴ് എമിറേറ്റുകളെയും ജിസിസി മേഖലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ റെയിൽവേ ശൃംഖലയാണിത്.

യാത്രക്കാർക്ക് കാര്യക്ഷമവും സുരക്ഷിതവുമായ യാത്രാ സംവിധാനം ഒരുക്കുന്നതിനൊപ്പം ചരക്ക് ഗതാഗതത്തിനും പദ്ധതി നിർണായകമാകും. 1200 കിലോമീറ്ററിലേറെയുള്ള പദ്ധതിക്ക് നാൽപ്പത് ബില്യൺ ദിർഹമാണ് ചിലവ്. പദ്ധതിയുടെ നിർമാണം 2009ലാണ് ആരംഭിച്ചത്. മണിക്കൂറിൽ 200 കിലോമീറ്ററായിരിക്കും പാസഞ്ചർ ട്രെയിനിന്റെ വേഗം. അബുദാബി അൽ സില (Al Sila’) മുതൽ ഫുജൈറ (Fujairah) വരെയുള്ള യുഎഇയിലെ 11 പ്രദേശങ്ങളെയാണ് ഇത്തിഹാദ് റെയിൽ ബന്ധിപ്പിക്കുക. റെയിൽ പദ്ധതി  ഒമാൻ (Oman), സൗദി അറേബ്യ (Saudi Arabia) അടക്കമുള്ള സമീപരാജ്യങ്ങളിലേക്ക് നീട്ടാനും പദ്ധതിയുണ്ട്.

Prime Minister Narendra Modi received Namibia’s highest civilian award, “The Order of the Most Ancient Welwitschia Mirabilis,” during his first official visit to the nation on July 9, 2025. India and Namibia also signed four agreements across energy, healthcare, and other key sectors, marking a significant step in strengthening bilateral ties.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version