രാജ്യത്തുടനീളം 1,000 ബെഡുകൾ സ്ഥാപിക്കാൻ പ്രമുഖ ആയുർവേദ ആശുപത്രി ശൃംഖല അപ്പോളോ ആയുർവെയ്ഡ് (Apollo AyurVAID). ആയുർവേദ ചികിത്സയ്ക്കുള്ള വർധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്താണ് 2028ഓടെ ഈ ലക്ഷ്യത്തിലെത്താൻ തീരുമാനമായിരിക്കുന്നത്.
കമ്പനി ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ വികസിച്ചുവരികയാണെന്ന് അപ്പോളോ ആയുർവെയ്ഡ് സ്ഥാപകനും സിഇഒയും എംഡിയുമായ രാജീവ് വാസുദേവൻ (Rajiv Vasudevan) പറഞ്ഞു. നിലവിൽ 12 ആശുപത്രികളും 185 ബെഡുമാണ് ശൃംഖലയ്ക്ക് ഉള്ളത്. പ്രതിവർഷം 40,000-42,000 രോഗികൾക്കാണ് ചികിത്സ നൽകുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിവർഷം 200,000 രോഗികൾക്ക് ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ കാലയളവിൽ ആശുപത്രി ശൃംഖല ₹500 കോടി ടേൺ ഓവറിൽ എത്തിക്കാനും ശ്രമിക്കും-അദ്ദേഹം പറഞ്ഞു.