ഉപഭോക്തൃ ഉത്പന്ന മേഖലയിലെ വമ്പൻമാരായ ഹിന്ദുസ്ഥാൻ യൂണിലിവർ (HUL) സിഇഒയായി കഴിഞ്ഞ ദിവസം മലയാളിയായ പ്രിയ നായർ (Priya Nair) നിയമിതയായിരുന്നു. 90ലേറെ വർഷങ്ങളുടെ പാരമ്പര്യമുള്ള കമ്പനിയുടെ ആദ്യ വനിതാ സിഇഓയാണ് പ്രിയ നിയമിതയായിരിക്കുന്നത്. കമ്പനിയിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇടയുള്ള നിയമനം വ്യക്തിനേട്ടം എന്നതിനപ്പുറം രാജ്യത്തെ കോർപറേറ്റുകളെ സംബന്ധിച്ചിടത്തോളവും സുപ്രധാന നിമിഷമായാണ് കണക്കാക്കപ്പെടുന്നത്. വാർത്ത വന്ന് മണിക്കൂറുകൾക്കുള്ളിൽ എച്ച് യുഎല്ലിന്റെ ഓഹരി മുന്നേറ്റം വനിതാ നേതൃത്വത്തിന്റെ മികവിനെ അടിവരയിടുന്നതുകൂടിയാണ്.

HUL തലപ്പത്ത് മലയാളി വനിത, HUL's new Malayalai CEO

മുപ്പത് വർഷത്തിലേറെ അനുഭവപരിചയമുളള പ്രിയ നിലവിൽ എച്ച് യുഎൽ പാരന്റ് കമ്പനി യൂണീലിവർ (Unilever) ബ്യൂട്ടി ആൻഡ് വെൽബീങ് വിഭാഗം പ്രസിഡന്റാണ്. നിരവധി ബ്രാൻഡുകളിലായി 1.30 ലക്ഷം കോടി രൂപ മൂല്യമുള്ള ഉത്പന്ന വിഭാഗങ്ങളുടെ മേൽനോട്ടമാണ് പ്രിയ വഹിക്കുന്നത്. ഈ ആഗോള പരിചയയത്തിലൂടെ ഇന്ത്യയിലും നേട്ടം സൃഷ്ടിക്കാമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ഇന്ത്യൻ ഉപഭോക്താക്കൾ ഉയർന്ന മൂല്യമുള്ള ഉത്പന്നങ്ങളിലേക്ക് അതിവേഗം മാറുന്ന സാഹചര്യത്തിലാണ് പ്രിയയുടെ നിയമനമെന്നതും ശ്രദ്ധേയമാണി.

കേരളത്തിൽ വേരുകളുള്ള പ്രിയ പൂണെ സിംബയോസിസിൽനിന്ന് (Symbiosis Institute of Business Management Pune) മാർക്കറ്റിങിൽ എംബിഎ പൂർത്തിയാക്കിയാണ് എച്ച് യുഎല്ലിൽ പ്രവേശിക്കുന്നത്. 2014ൽ എക്‌സിക്യുട്ടീവ് ഡയറക്ടറായ അവർ 2022ൽ ലണ്ടൺ യുണീലിവർ ബ്യൂട്ടി ആൻഡ് വെൽബീങ് ഗ്ലോബൽ ചീഫ് മാർക്കറ്റിങ് ഓഫീസറായി. 2023 മുതലാണ് പ്രസിഡന്റായത്. ഓഗസ്റ്റ് ഒന്നിന് പ്രിയ പുതിയ തസ്തികയിൽ ചുമതലയേൽക്കും. 

Priya Nair makes history as HUL’s first female CEO, bringing 30 years of experience to lead the company through market challenges and drive growth.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version