എം3എം ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് (M3M Hurun India Rich List 2025) പ്രകാരം ഏറ്റവും സമ്പന്നരായ പ്രവാസി ഇന്ത്യക്കാരായി ഗോപിചന്ദ് ഹിന്ദുജ കുടുംബം (Gopichand Hinduja & family). ലണ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുജ ഫാമിലിക്ക് ₹1,85,310 കോടി രൂപയുടെ ആസ്തിയാണുള്ളത്. ₹46,300 കോടി ആസ്തിയുമായി മലയാളിയും ലുലു ഗ്രൂപ്പ് (Lulu Group) ചെയർമാനുമായ എം.എ. യൂസഫലി (M.A. Yusuff Ali) സമ്പന്ന പ്രവാസികളിൽ ആദ്യ പത്തിൽ ഇടം പിടിച്ചു. അദ്ദേഹം പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.

എൽ.എൻ. മിത്തൽ കുടുംബം (L.N. Mittal & family) ₹1,75,390 കോടിയുമായി പട്ടികയിൽ രണ്ടാമതുണ്ട്. ഇന്ത്യൻ അമേരിക്കൻ ബില്യണേറായ ജയ് ചൗധരിയാണ് (Jay Chaudhry) പട്ടികയിൽ മൂന്നാമതുള്ളത്. ₹1,46,470 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. സമ്പന്ന പ്രവാസി ഇന്ത്യക്കാരുടെ പട്ടികയിൽ അനിൽ അഗർവാൾ കുടുംബം (Anil Agarwal & family) നാലാമതും ഷപൂർ പല്ലോഞ്ചി മിസ്ട്രി കുടുംബം (Shapoor Pallonji Mistry & family) അഞ്ചാമതുമാണ്. ശ്രീപ്രകാശ് ലോഹ്യ (Sri Prakash Lohia), വിവേക് ചാന്ദ് സെഹ്ഗാൾ കുടുംബം (Vivek Chaand Sehgal & family), ജയശ്രീ ഉള്ളാൽ (Jayshree Ullal), രാകേഷ് ഗാംഗ്‌വാൾ കുടുംബം (Rakesh Gangwal & family) എന്നിവരും ആദ്യ പത്തിലുണ്ട്.

Hinduja family, with ₹1,85,310 Cr wealth, is the richest NRI as per M3M Hurun India Rich List. MA Yusuff Ali ranks 9th with ₹46,300 Cr.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version