ബാഡ്മിന്റൺ ഇതിഹാസ താരം സൈന നെഹ്‌വാൾ (Saina Nehwal) ഭർത്താവും ബാഡ്മിന്റൺ താരവുമായ പി. കശ്യപുമായി (Parupalli Kashyap) വേർപിരിയുകയാണെന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ഒളിംപിക് മെഡൽ ജേതാവ് കൂടിയായ സൈന തന്നെയാണ് സമൂഹമാധ്യമങ്ങൾ വഴി ഏഴു വർഷം നീണ്ട ദാമ്പത്യബന്ധം പരസ്പരധാരണയോടെ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ ഇരുവരുടേയും ആസ്തി സംബന്ധിച്ച കാര്യങ്ങളും വാർത്തകളിൽ നിറയുകയാണ്.

2012 ലണ്ടൺ ഒളിംപിക്സിൽ ബ്രോൺസ് നേടിയതാണ് സൈനയുടെ ഏറ്റവും ഉയർന്ന നേട്ടം. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതാ കായികതാരങ്ങളിൽ ഒരാളായാണ് സൈന നെഹ്‌വാൾ അറിയപ്പെടുന്നത്. വിവിധ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം 5 കോടി രൂപയാണ് താരത്തിന്റെ വാർഷിക വരുമാനം. 36 കോടി രൂപയാണ് താരത്തിന്റെ ആകെ ആസ്തി. മത്സര പ്രതിഫലം, സമ്മാനത്തുക എന്നിവയ്ക്കു പുറമേ പരസ്യങ്ങൾ, സ്വകാര്യ നിക്ഷേപങ്ങൾ എന്നിവയിലൂടെയും താരം വൻ സമ്പാദ്യമുണ്ടാക്കുന്നു.

ഒളിംപിക്സ് ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ താരമാണ് കശ്യപ്. 2012 ലണ്ടൺ ഒളിംപിക്സിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ടൈംസ് എന്റർടെയ്ൻമെന്റ് റിപ്പോർട്ട് പ്രകാരം 1.5 മില്യൺ ഡോളർ അഥവാ 12 കോടിയോളം രൂപയാണ് താരത്തിന്റെ ആസ്തി. നിലവിൽ ഗോപീചന്ദ് ബാഡ്മിന്റൺ അക്കാഡമിയിൽ കോച്ച് ആയി സേവനമനുഷ്ഠിക്കുകയാണ് താരം. 

Following their separation announcement, the net worth of badminton stars Saina Nehwal (₹36 crore) and Parupalli Kashyap (₹12 crore) is in the spotlight.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version