ഗോമൂത്രത്തിൽ ഒഷധഗുണങ്ങളുണ്ടെന്ന ഐഐടി മദ്രാസ് (Madras IIT) ഡയറക്ടർ വി. കാമകോടിയുടെ (V Kamakoti) പ്രസ്താവന മുൻപ് വിവാദമുണ്ടാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലാണ് ഗോമൂത്രത്തിന്റെ ‘ശാസ്ത്രീയ ഗുണങ്ങളെ’ കുറിച്ച് കാമകോടി വിശദീകരിച്ചത്. ഗോമൂത്രത്തിൽ ആമാശയത്തെ സഹായിക്കുന്ന ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ സവിശേഷതകൾ ഉണ്ടെന്നായിരുന്നു കാമകോടിയുടെ അവകാശവാദം. ഇപ്പോൾ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹോട്ട്മെയിൽ (Hotmail) സഹസ്ഥാപനും ഇന്ത്യൻ വംശജനുമായ സബീർ ഭാട്ടിയ (Sabeer Bhatia).

ഗോമൂത്രത്തിൽ ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ സവിശേഷതകൾ ഉണ്ടെന്നും അവ മനുഷ്യരുടെ ആമാശയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നുമുള്ള കാമകോടിയുടെ അവകാശവാദം ഞെട്ടിപ്പിക്കുന്നതാണെന്ന് സബീ‍ർ പറഞ്ഞു. രാജ്യത്തെ ഉന്നത സ്ഥാപനങ്ങളിലെ തലപ്പത്തിരിക്കുന്നവരാണ് ഇങ്ങനെ പറയുന്നത് എന്നോർക്കണം. ഇത്തരം പ്രസ്താവനകൾ നടത്തുന്ന ഉന്നതാധികാരികൾ സ്ഥാപനങ്ങൾ സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങളും മറ്റും എങ്ങനെ വിശ്വാസത്തിലെടുക്കും എന്നതാണ് ആശങ്ക-അദ്ദേഹം പറഞ്ഞു. 

Hotmail co-founder Sabeer Bhatia criticizes IIT Madras Director V Kamakoti’s claims about cow urine’s medicinal properties, raising concerns about the scientific credibility of elite institutions.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version