കേരളത്തിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ (mutual funds investors)  28.5 ശതമാനവും സ്ത്രീകൾ. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ സ്ത്രീപങ്കാളിത്തത്തിന്റെ ദേശീയ ശരാശരി 25.7 ശതമാനമാണ് എന്നിടത്താണ് കേരളത്തിലെ സ്ത്രീ പങ്കാളിത്തത്തിന്റെ പ്രസക്തി. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീ മ്യൂച്വൽ ഫണ്ട് നിക്ഷേപകരുള്ളത് കൊച്ചിയിലാണ്. സമീപകാലത്തായി സംസ്ഥാനത്തെ സ്ത്രീകളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപ താൽപ്പര്യത്തിൽ വൻ വളർച്ചയാണ് കാണുന്നതെന്നു അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ (AMFI) ചൂണ്ടിക്കാട്ടുന്നു.  സംസ്ഥാനത്തെ ഉയർന്ന വിദ്യാഭ്യാസവും സാമ്പത്തിക അച്ചടക്കവും യുവതലമുറയുടെ വർധിച്ച നിക്ഷേപ അവബോധവുമാണ് ഈ നേട്ടത്തിന് കാരണമെന്ന് ആംഫി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു .


കേരളത്തിൽനിന്നുള്ള സ്ത്രീ പുരുഷ നിക്ഷേപകരുടെ കണക്കെടുത്താൽ ഇവരുടെ  മ്യൂച്ചൽ ഫണ്ടുകളുടെ ആകെ ആസ്തിമൂല്യം 2025 മെയ് അവസാനത്തെ കണക്കുകൾപ്രകാരം 94,829.36 കോടി രൂപയാണ്. രാജ്യത്തെ മ്യൂച്ചൽ ഫണ്ടുകൾ വഴിയുള്ള  ആകെ ആസ്തിയായ 72.19 ലക്ഷം കോടിയുടെ 1.3 ശതമാനമാണിത്. 16,229.30 കോടി രൂപയുമായി കൊച്ചിയാണ് മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്ത്. 10,163.09 കോടി നിക്ഷേപിച്ച തിരുവനന്തപുരമാണ് തൊട്ടുപിന്നിൽ.


നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ തുടർച്ചയായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന എസ്ഐപി (സിസ്റ്റെമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) വിഭാഗത്തിൽ മാർച്ചിലെ കണക്കുപ്രകാരം 28,788.69 കോടിയുടെ ആസ്തിയാണ് കേരളത്തിൽ നിന്നുള്ളത്. സംസ്ഥാനത്തുനിന്നുള്ള ആകെ മ്യൂച്ചൽ ഫണ്ട് ആസ്തിയുടെ 34 ശതമാനമാണിത്. പ്രതിമാസ എസ്‌ഐപി നിക്ഷേപം 635 കോടി രൂപയിലെത്തി. നിക്ഷേപകരുടെ എണ്ണത്തിൽ സംസ്ഥാനം 11 വർഷംകൊണ്ട് 23 ശതമാനം വളർച്ച കൈവരിച്ചു. 2014 മാർച്ചിൽ നിക്ഷേപകരുടെ എണ്ണം 10.45 ലക്ഷമായിരുന്നത് 2025 മാർച്ചിൽ 13.13 ലക്ഷമായി വർധിച്ചെന്നും ആംഫി പറയുന്നു.

Kerala boasts 28.5% women mutual fund investors, significantly higher than the national average, with Kochi leading the way in female investment.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version