ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ എൻഡുറൻസ് ട്രയാത്തല്ൺ (endurance triathlon) കോംപറ്റീഷനുകളിൽ ഒന്നായ അയൺമാൻ ഹാംബർഗ് യൂറോപ്പ്യൻ ചാംപ്യൻഷിപ്പ് (Ironman Hamburg European Championship) പൂർത്തിയാക്കി അഭിമാന നേട്ടവുമായി റെനി നൊറോണ (Renee Noronha) എന്ന ഇന്ത്യക്കാരി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ‘ഫീമെയിൽ അയൺമാനായി’ (Female Ironman) അറിയപ്പെടുന്ന റെനി ഐഐടി മദ്രാസ് വിദ്യാർത്ഥിനി കൂടിയാണ്.  

ജർമനിയിലെ അയൺമാൻ ഹാംബർഗ് യൂറോപ്പ്യൻ ചാംപ്യൻഷിപ്പിൽ 3.8 കിലോമീറ്റർ നീന്തൽ, 180 കിലോമീറ്റർ സൈക്ലിംഗ്, 42.2 കിലോമീറ്റർ ഫുൾ മാരത്തൺ എന്നിവ 17 മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയാണ് റെനിയുടെ അഭിമാന നേട്ടം. ആർട്ടിസ്റ്റിക് ജിംനാസ്റ്റായ റെനി പിന്നീട് എൻഡുറൻസ് സ്പോർട്സിലേക്ക് തിരിയുകയായിരുന്നു. രണ്ടാം തവണയാണ് റെനി അയൺമാൻ ചാംപ്യൻഷിപ്പ് പൂർത്തിയാക്കുന്നത്. 2023ൽ ന്യൂസിലാൻ‍ഡിൽ നടന്ന കോംപറ്റീഷൻ 18 വയസ്സിൽ പൂർത്തിയാക്കിയതോടെയാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ‘ഫീമെയിൽ അയൺമാനായി റെനി മാറിയത്. മുംബൈയിൽ ജനിച്ച റെനിയുടെ കുടുംബം ലണ്ടണിലാണ് താമസം. 

Renee Noronha, an IIT Madras student, achieves a remarkable feat by completing the Ironman Hamburg European Championship, solidifying her title as India’s youngest female Ironman.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version