ഇംഗ്ലണ്ട് വെയിൽസ് പ്രീമിയർ ലീഗ് (ECB Premier League) ടീമിനെ സ്വന്തമാക്കി ആഗോള കായികരംഗത്തെ സാന്നിധ്യം വർദ്ധിപ്പിക്കാൻ മീഡിയ കമ്പനി സൺ ടിവി നെറ്റ്‌വർക്ക് (Sun TV Network). ലണ്ടനിൽ റജിസ്റ്റർ ചെയ്തിട്ടുള്ള നോർത്തേൺ സൂപ്പർചാർജേർസ് ലിമിറ്റഡ് (Northern Superchargers) എന്ന ക്ലബ്ബിനെ 100.5 മില്യൺ പൗണ്ട് (₹1,000 കോടിയിലധികം) തുകയ്ക്കാണ് സൺ ടിവി ഏറ്റെടുക്കുക.

ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ECB) പ്രൊമോട്ട് ചെയ്യുന്ന ലിമിറ്റഡ് ഓവർ ക്രിക്കറ്റ് ലീഗായ ദി ഹണ്ട്രഡിന്റെ (The Hundred) ഭാഗമാണ് ക്ലബ്. 100 ശതമാനം ഏറ്റെടുക്കലോടെ ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി നോർത്തേൺ സൂപ്പർചാർജേർസ് മാറും. സൺ ടിവി നെറ്റ്‌വർക്കിന് നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ (IPL) സൺറൈസേർസ് ഹൈദരാബാദ് (Sunrisers Hyderabad), ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക SA20 ലീഗിന് കീഴിലുള്ള സൺ റൈസേർസ് ഈസ്റ്റേൺ കേപ്പ് (Sunrisers Eastern Cape) എന്നിങ്ങനെ രണ്ട് ക്രിക്കറ്റ് ഫ്രാഞ്ചൈസികൾ സ്വന്തമായുണ്ട്. 

Sun TV Network is set to acquire Northern Superchargers, a UK cricket league team in The Hundred, for over ₹1000 crore, expanding its global sports presence.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version