പ്രശസ്തിയും പണവും വർധിക്കുന്നതോടെ പലരുടെയും ഭക്ഷണ ശീലങ്ങളിൽ മാറ്റം വരാം. എന്നാൽ ലോകസമ്പന്നരിൽ പ്രമുഖനും ഇന്ത്യയിലെ അതിസമ്പന്നനുമായ മുകേഷ് അംബാനിയെ (Mukesh Ambani) അതിനു കിട്ടില്ല. ഇപ്പോഴും പഴയ രുചികൾ ഒക്കെത്തന്നെയാണ് റിലയൻസ് ചെയർമാന് പ്രിയം. അത്തരത്തിൽ സാധാരണ ഭക്ഷണങ്ങളും അംബാനിമാർ കഴിച്ചതുകൊണ്ട് അസാധാരണങ്ങളായി.

മുംബൈ മാട്ടുംഗയിലെ കഫേ സൈസൂരാണ് (Cafe Mysore) ഇതിൽ പ്രധാനം. 1936ൽ, മുംബൈയിലെ ആദ്യ ഉഡുപ്പി ഫെസ്റ്റോറന്റുകളിൽ ഒന്നായാണ് ഇത് ആരംഭിച്ചത്. കോളേജ് കാലം മുതൽ മുകേഷ് അംബാനി സ്ഥിരമായി ഇവിടെനിന്നും ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിന് കഫേ മൈസൂർ ഉടമ നരേഷ് മായക്കും കുടുംബവും പ്രത്യേക ക്ഷണിതാക്കളായി എത്തിയിരുന്നു.
ഗുജറാത്തി വെജിറ്റേറിയൻ ഈറ്ററിയായ സ്വാതി സ്നാക്സാണ് (Swati Snacks) അംബാനിമാരുടെ മറ്റൊരു ഇഷ്ട ഫുഡ് സ്പോട്ട്. ഇവിടുത്തെ ചാട്ടും അട പോലെ വാഴയിലയിൽ വെച്ചുണ്ടാക്കുന്ന പങ്കിയുമെല്ലാം മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെ ഇഷ്ടഭക്ഷണമാണ്. ഇവയ്ക്കെല്ലാം ഏറിയാൽ 200-250 രൂപയാണ് വില.
Discover the surprisingly simple food preferences of billionaire Mukesh Ambani, including his long-time favorites Cafe Mysore and Swati Snacks in Mumbai.