1.2 ബില്യൺ ഡോളർ ആസ്തിയുമായി ലോകത്തെ അതിസമ്പന്ന സിനിമാ താരമായി അർനോൾഡ് ഷ്വാസ്നെഗർ. ടോം ക്രൂയിസ് (Tom Cruise) ഡ്വെയിൻ ജോൺസൺ (Dwayne Johnson) എന്നിവരാണ് ഹോളിവുഡിൽ നിന്നും അർനോൾഡിനു തൊട്ടുപിന്നിലുള്ളത്. ബോളിവുഡ് താരം ഷാരൂഖ് ഖാൻ (Shah Rukh Khan) സമ്പന്ന നടൻമാരുടെ പട്ടികയിൽ നാലാമതുണ്ട്.
അർനോൾഡിന്റെ കരിയർ ഹോളിവുഡിനപ്പുറത്തേക്ക് വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. ഓസ്ട്രിയയിൽ ജനിച്ചു കുടിയേറ്റക്കാരനായി യുഎസ്സിലെത്തിയ അർനോൾഡ് ബോഡി ബിൽഡർ, നടൻ, രാഷ്ട്രീയക്കാരൻ, സംരംഭകൻ എന്നീ നിലകളിൽ മികവ് പുലർത്തി. ഫോർബ്സിന്റെ അമേരിക്കാസ് മോസ്റ്റ് സക്സസ്ഫുൾ ഇമിഗ്രൻ്റസ് (America’s most successful immigrants) പട്ടികയിലും ഇടംപിടിച്ച അർനോൾഡ് ഈ വർഷം ആദ്യം പുറത്തുവന്ന ഫോർബ്സിന്റെ സെലിബ്രിറ്റി കോടീശ്വരന്മാരുടെ പട്ടികയിലും ഇടം നേടിയിരുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ റിയൽ എസ്റ്റേറ്റിൽ തന്ത്രപരമായ നിക്ഷേപങ്ങൾ നടത്തിയാണ് അർനോൾഡിന്റെ വളർച്ച.

Arnold Schwarzenegger is the world’s richest actor with $1.2B, ahead of Tom Cruise, Dwayne Johnson, and Shah Rukh Khan, fueled by diverse ventures.