ഫാഷൻ ഇ-കൊമേഴ്‌സ് കമ്പനിയായ മിന്ത്രയ്‌ക്ക് (Myntra) എതിരെ കേസെടുത്ത് എൻവോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED). വിദേശ നിക്ഷേപ വ്യവസ്ഥകൾ (FDI) ലംഘിച്ചെന്നാരോപിച്ചാണ് ഫ്ലിപ്കാർട്ട് പിന്തുണയുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മിന്ത്രയ്ക്കും അനുബന്ധ കമ്പനികൾക്കും ഡയറക്ടർമാർക്കും എതിരെ ഇഡി കേസെടുത്തിരിക്കുന്നത്. 1654.35 കോടി രൂപയുടെ നിയമലംഘനം നടത്തിയതിന് ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (FEMA) പ്രകാരമാണ് നടപടി.

മിന്ത്രയും അനുബന്ധ കമ്പനികളും മൊത്തവ്യാപാര മാതൃകയിൽ (Wholesale cash and carry) പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെട്ട് മൾട്ടി ബ്രാൻഡഡ് റീട്ടെയിൽ ട്രേഡ് (MBRT) പ്രവർത്തനങ്ങൾ നടത്തിയതായാണ് പരാതി ഉയർന്നത്. ഇതുസംബന്ധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മിന്ത്രയ്ക്കെതിരെ ബെംഗളൂരു സോണൽ ഓഫീസിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹോൾസെയിൽ ക്യാഷ് ആൻഡ് ക്യാരി മാതൃകയിൽ പ്രവർത്തിക്കുന്നുവെന്ന അവകാശവാദത്തോടെ എംബിആർടി പ്രവർത്തനങ്ങൾ നടത്തുന്നത് എഫ്ഡിഐ നയങ്ങളുടെ ഗുരുതര ലംഘനമാണെന്ന് ഇഡി ചൂണ്ടിക്കാട്ടി. മൊത്തവ്യാപാരം നടത്തുന്നു എന്ന വ്യാജേന കമ്പനി 1654.35 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായും അന്വേഷണ ഏജൻസി വ്യക്തമാക്കി.

The Enforcement Directorate has filed a case against Myntra for alleged violations of FDI norms, involving foreign investments worth ₹1654.35 crore.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version