ഇന്ത്യയിൽ സാന്നിദ്ധ്യം ശക്തമാക്കാൻ ജർമൻ എയർക്രാഫ്റ്റ് മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) കമ്പനി ലുഫ്താൻസ ടെക്നിക് (Lufthansa Technik). ഇന്ത്യൻ വ്യോമയാന രംഗത്തെ വമ്പൻമാരായ ഇൻഡിഗോയുമായുള്ള (IndiGo) കരാറിലൂടെയാണ് ലുഫ്താൻസ ടെക്നിക് ഇന്ത്യയിൽ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നത്. എംആർഒ സേവനങ്ങൾക്ക് അടക്കം സമഗ്ര ലീസ് റിട്ടേൺ പിന്തുണ നൽകുന്നതിനായി ഇൻഡിഗോ ലുഫ്താൻസ ടെക്നിക്കിനെ നിയമിച്ചിരിക്കുകയാണ്. ഇൻഡിഗോ എയർലൈനിന്റെ എയർബസ് എ320 (Airbus A320) വിമാനങ്ങളുടെ അടിസ്ഥാന മെയിന്റനൻസ്, സിംഗിൾ കമ്പോണന്റ് മെയിന്റനൻസ് സേവനങ്ങൾ തുടങ്ങിയവയാണ് കരാറിൽ ഉൾപ്പെടുന്നത്.

നേരത്തെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനു (Operation Sindoor) ശേഷം തുർക്കി പാകിസ്ഥാന് പിന്തുണ നൽകിയതുമായി ബന്ധപ്പെട്ട് തുർക്കി എയർക്രാഫ്റ്റ് മെയിന്റനൻസ് കമ്പനി ടർക്കിഷ് ടെക്‌നിക്കുമായുള്ള (Turkish Technic) ഇൻഡിഗോയുടെ ഇടപാടുകളിൽ വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് മെയിന്റനൻസിന് ഇൻഡിഗോ പുതിയ പങ്കാളികളെ നിയമിച്ചിരിക്കുന്നത്.

പത്തിലധികം A320 സീരീസ് വിമാനങ്ങൾ ഉൾപ്പെടുന്ന റീഡെലിവറി പരിശോധനകൾക്കായി ടർക്കിഷ് ടെക്‌നിക്കും ഇൻഡിഗോയും ഫെബ്രുവരിയിൽ കരാർ ഒപ്പിട്ടിരുന്നു. എന്നാൽ സർക്കാർ 2025 ഓഗസ്റ്റ് 31ന് അപ്പുറത്തേക്ക് പാട്ടക്കരാർ നീട്ടി നൽകാത്തതിനാൽ ഇൻഡിഗോ പാട്ടത്തിനെടുത്ത മൂന്ന് ടർക്കിഷ് എയർലൈൻസ് വൈഡ്‌ബോഡി B777 വിമാനങ്ങളും തുർക്കിയിലേക്ക് മടങ്ങാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ലുഫ്താൻസ ടെക്‌നിക്കുമായുള്ള ഇൻഡിഗോയുടെ കരാർ ഏറെ പ്രാധാന്യം അർഹിക്കുന്നു.

Lufthansa Technik partners with IndiGo to boost its MRO services in India, providing comprehensive lease return support for Airbus A320 aircraft.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version