പ്രതിരോധ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യയും യുകെയും. വിഷൻ 2035 (Vision 2035 partnership) പങ്കാളിത്തത്തിന്റെ ഭാഗമായാണ് പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാനും സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി 10 വർഷത്തെ പ്രതിരോധ വ്യാവസായിക റോഡ്മാപ്പ് (Defence industrial roadmap) ഇരുരാജ്യങ്ങളും ചേർന്ന് ഒപ്പുവെച്ചിരിക്കുന്നത്.

ബ്രിട്ടീഷ് ഹൈക്കമ്മീഷൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ നടത്തിയ പോസ്റ്റിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധ സാങ്കേതികവിദ്യകളിലുടനീളമുള്ള സഹ-വികസനം, സംയുക്ത ഗവേഷണം, നവീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഡിഫൻസ് ഇൻഡസ്ട്രിയൽ റോഡ്മാപ്പ്. സപ്ലൈ ചെയിൻ റെസിലിയൻസ്, സങ്കീർണ്ണമായ ആയുധങ്ങൾ വികസിപ്പിക്കൽ, ജെറ്റ്, യുദ്ധക്കപ്പൽ എഞ്ചിനുകൾ, ഇരു രാജ്യങ്ങൾക്കും ദേശീയ സുരക്ഷ മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് സഹകരണം.
India and the UK sign a 10-year roadmap to boost defense cooperation, joint research, and co-development under the Vision 2035 partnership.