ചൈനീസ് കമ്പനികളായ ബിവൈഡി (BYD), ബെയ്ജിങ് വീലയൺ ന്യൂ എനെർജി ടെക്നോളജി (BWNAT) എന്നിവയുമായി യാതൊരു സഹകരണവും തേടുന്നില്ലെന്ന് വ്യക്തമാക്കി അദാനി എന്റർപ്രൈസസ് (Adani Enterprises). അദാനി ഗ്രൂപ്പ് (Adani Group) ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളുമായി സഖ്യമുണ്ടാക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ കമ്പനി നിഷേധിച്ചു.

ബ്ലൂംബെർഗ് അടക്കമുള്ള മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് അടിസ്ഥാനരഹിതവും കൃത്യതയില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കമ്പനി വ്യക്തമാക്കി. ബാറ്ററി നിർമാണത്തിനായി ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡിയും ബെയ്ജിങ് വീലയയണുമായി അദാനി ഗ്രൂപ്പ് പങ്കാളിത്തം തേടുന്നതായാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നത്.
Adani Enterprises has clarified that it is not seeking any partnership with Chinese companies BYD or Beijing WeLion New Energy Technology (BWNAT). The company denied international media reports suggesting that the Adani Group was forming an alliance with Chinese electric vehicle manufacturers.