ഇന്ത്യയിൽ സാന്നിദ്ധ്യം വിപുലീകരിക്കാൻ അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല (Tesla). കഴിഞ്ഞ മാസം മുംബൈയിൽ ആദ്യ ഷോറൂം ലോഞ്ച് ചെയ്ത ടെസ്‌ല ഇപ്പോൾ ഗുരുഗ്രാമിൽ (Gurugram) പുതിയ സൗകര്യവുമായി എത്തിയിരിക്കുകയാണ്. ഗുരുഗ്രാമിലെ സോഹ്ന റോഡിലുള്ള ഓർക്കിഡ് ബിസിനസ് പാർക്കിൽ ഏകദേശം 51,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സൂപ്പർ ബിൽഡ്-അപ്പ് ഏരിയയാണ് ടെസ്‌ല വാടകയ്ക്ക് എടുത്തിരിക്കുന്നത്

ഗുരുഗ്രാമിൽ പുതിയ കേന്ദ്രവുമായി ടെസ്‌ല, Tesla commercial space in Gurugram

ഒമ്പത് വർഷത്തേക്ക് ₹ 40.17 ലക്ഷം എന്ന പ്രാരംഭ പ്രതിമാസ വാടകയ്ക്കാണ് ടെസ്‌ലയുടെ ഗുരുഗ്രാം കേന്ദ്രം. 33,475 സ്ക്വയർ ഫീറ്റ് ചാർജബിൾ ഏരിയ ഉള്ള കേന്ദ്രം ഗാർവാൾ പ്രോപ്പർട്ടി പ്രൈവറ്റ് ലിമിറ്റഡിൽ (Garwal Property Pvt Ltd) നിന്നാണ് എടുത്തിരിക്കുന്നത്. നിലവിൽ സ്ക്വയർ ഫീറ്റിന് 120 രൂപയാണ് വാടക. വർഷത്തിൽ ഇത് 4.75% വെച്ച് കൂടും. സർവീസ് സെന്റർ, വെയർ ഹൗസ്, റീട്ടെയിൽ സെന്റർ എന്നിവയാണ് ടെസ്‌ലയുടെ ഗുരുഗ്രാം കേന്ദ്രത്തിൽ ഉണ്ടാകുക.

Following its Mumbai showroom, Tesla has opened a new center in Gurugram, featuring service, retail, and warehouse facilities to expand its presence in India.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version