ചൈനയിൽ നിന്ന് കപ്പലുകൾ വാങ്ങാൻ ഒരുങ്ങി അദാനി ഗ്രൂപ്പ് (Adani Group) ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്സ് (Ambuja Cements). രണ്ട് സിമന്റ് കയറ്റുമതി കപ്പലുകളും എട്ട് ക്ലിങ്കർ കയറ്റുമതി കപ്പലുകളും നിർമ്മിക്കാൻ കമ്പനി ചൈനീസ് ഷിപ്പ്യാർഡുകൾക്ക് ഓർഡർ നൽകാൻ തയ്യാറെടുക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ കപ്പലുകൾ നിർമ്മിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതിനെത്തുടർന്നാണ് ഈ നീക്കമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി ഉറവിടങ്ങൾ വ്യക്തമാക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

ഏകദേശം ₹2,500 കോടിയുടെ കരാർ അടുത്ത 10–15 ദിവസത്തിനകം അന്തിമമാകാനാണ് സാധ്യത. അംബുജ സിമന്റ്സിന്റെ ഉടമസ്ഥതയിലുള്ള സംഘി ഇൻഡസ്ട്രീസ് (Sanghi Industries) നടത്തുന്ന ഗുജറാത്തിലെ സ്വകാര്യ തുറമുഖത്തിന്റെ ശേഷി പരിഗണിച്ചാണ് സംഗിമാക്സ് (Sanghimax) വലുപ്പത്തിലുള്ള പ്രത്യേക കപ്പലുകൾ ഡിസൈൻ ചെയ്യുന്നത്. നിലവിൽ ഉപയോഗിക്കുന്ന ചെറുകപ്പലുകളേക്കാൾ മൂന്നിരട്ടിയോളം ചരക്ക് ഒരേസമയം കൊണ്ടുപോകാൻ ഇവയ്ക്ക് കഴിയും.
Adani’s Ambuja Cements plans to order ten cement and clinker carriers from Chinese shipyards after dropping its plan for Indian-made vessels.