ഫോർബ്സ് പട്ടിക (Forbes list) പ്രകാരം നേപ്പാളിൽ ഒരേയൊരു ബില്യണേറേ ഉള്ളൂ. ചൗധരി ഗ്രൂപ്പ് (CG) ചെയർമാനും പ്രസിഡന്റുമായ ബിനോദ് ചൗധരിയാണ് (Binod Chaudhary) അത്. ഫോർബ്സിന്റെ ഏറ്റവു പുതിയ കണക്കുകൾ പ്രകാരം 16,700 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.
140 വർഷം പഴക്കമുള്ള ചൗധരി ഗ്രൂപ്പ് ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ വ്യവസായ ശക്തികളിൽ ഒന്നാണ്. വായ് വായ് (Wai Wai) എന്ന പ്രശസ്ത ന്യൂഡിൽസ് ബ്രാൻഡ് അടക്കമുള്ളവയിലൂടെ സിജി ഫുഡ്സും സിജി ഗ്രൂപ്പും ഇന്ത്യയിലും പ്രശസ്തമാണ്. 79 ബ്രാൻഡുകളും 13000 ജീവനക്കാരുമുള്ള ചൗധരി ഗ്രൂപ്പ് ഫോർബ്സ് പട്ടികയിൽ ഇടം നേടിയ ആദ്യ നേപ്പാൾ ബില്യൺ ഡോളർ കോർപറേഷനാണ്. കൺസ്യൂമർ ഗുഡ്സ്, ഫിനാൻസ്, ബാങ്കിങ്, ടെലികോം മേഖലകളിലും ഗ്രൂപ്പ് ശക്തമായ സ്വാധീനം സൃഷ്ടിക്കുന്നു.

Meet Binod Chaudhary, Nepal’s only billionaire on the Forbes list. His Chaudhary Group, famous for Wai Wai noodles, is a South Asian powerhouse.