ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഷിഗേകോ കഗാവ (Shigeko Kagawa). റിട്ട. ഡോക്ടർ കൂടിയായ ഷിഗേകോയ്ക്ക് 114 വയസ്സാണ് പ്രായം. ജപ്പാൻ ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഡോക്ടർ മുത്തശ്ശിയെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ ഷ്ഗേകോയെ വിശേഷിപ്പിക്കുന്നത്. നേരത്തെ 2021ൽ ടോക്കിയോ ഒളിംപിക്സിൽ ഒളിംപിക് ദീപം വഹിച്ച് ഷിഗേകോ ശ്രദ്ധ നേടിയിരുന്നു. അന്ന് 109ആം വയസ്സിൽ ഒളിംപിക് ദീപം വഹിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായാണ് ഷിഗേകോ ശ്രദ്ധ നേടിയത്. ജീവിതത്തോടുള്ള തന്റെ സമീപനവും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ജീവിക്കുന്നതുമാണ് ദീർഘായുസിന്റെ രഹസ്യമെന്ന് ഷിഗേകോ പറയുന്നു.
ഗൈനക്കോളജിസ്റ്റായിരുന്ന ഷിഗേകോ രണ്ടാം ലോകമഹായുദ്ധത്തിന് മുൻപാണ് മെഡിക്കൽ ബിരുദം നേടിയത്. യുദ്ധകാലത്ത് ഒസാക്കയിലെ ആശുപത്രിയിൽ ജോലി ചെയ്ത അവർ അതിനുശേഷം കുടുംബത്തിന്റെ ക്ലിനിക്ക് ഏറ്റെടുത്തു വർഷങ്ങളോളം രോഗികൾക്ക് സാന്ത്വനമായി. 86 വയസ്സിലാണ് ഷിഗേകോ ജോലിയിൽ നിന്നും വിരമിച്ചത്.
Meet Shigeko Kagawa, Japan’s oldest living person at 114. The retired doctor is also known for carrying the Olympic torch at age 109.